കോട്ടയം:ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ച മനോജ് കുമാർ മാഞ്ചേരിൽ, ഹരിപ്രസാദ്. ബി നായർ, വേണു വി ആർ എന്നീ നേതാക്കൾക്ക് ഹൃദയംഗമമായ സ്വാഗതവും അഭിനന്ദനങ്ങളും നേരുന്നുവെന്ന് ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ് അഭിപ്രായപ്പെട്ടു.

ഇത്തരത്തിൽ വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ബി.ജെ.പി യിൽ അംഗത്വമെടുക്കാൻ തയ്യാറായി നിൽക്കുമ്പോൾ ഇടത് വലത് മുന്നണികൾ പരിഭ്രാന്തിയിലുമാണ്.
വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഇവരുടെ വരവോടെ പാലായിലും പരിസര പഞ്ചായത്തുകളിലും സാധ്യമാവും. പാലായിലെ വനിത മാധ്യമ പ്രവർത്തക ഐ ഫോർ യു വിന്റെ പാലാ റിപ്പോർട്ടർ സന്ധ്യ; മനോജ് മാഞ്ചേരിയുടെ പത്നിയുമാണ്.
