Kerala

നിയമസഭാ; ജോസ് കെ മാണിയുടെ നിർദ്ദേശം പാസാക്കിയാൽ ചരിത്രത്തിലെ തന്നെ പൊൻതൂവലാകും

കേരളത്തിലെ കർഷകരുടെ നിരന്തര ആവശ്യമായിരുന്നു കാടിറങ്ങുന്ന വന്യ ജീവികളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണം നടത്തണമെന്നുള്ളത് .ഭരണ പക്ഷ കേരളാ കോൺഗ്രസായ മാണി വിഭാഗം ഇതിന്റെ പേരിൽ ഏറെ പഴി കേട്ടിരുന്നു .കർഷകരുടെ ജീവൻ  തന്നെ പൊലിഞ്ഞിരുന്നു .അനാഥമായ കുടുംബങ്ങളുടെ കണ്ണീരിൽ നിന്നാണ് ജോസ് കെ മാണി കാടിറങ്ങുന്ന വന്യ ജീവികളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണം നടത്തണമെന്നുള്ള ഭേദഗതി  ഈ നിയമ സഭാ സമ്മേളനത്തിൽ പാസ്സാക്കണമെന്നുള്ള നിർദ്ദേശം എൽ ഡി എഫിൽ വച്ചത്.

ഞങ്ങടെ ഈ നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ ഞങ്ങൾക്കതു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുമെന്നുള്ള ജോസ് കെ മാണിയുടെ പരാമർശം കൊള്ളേണ്ടിടത്ത് കൊണ്ടു  എന്നുള്ളതിന്റെ തെളിവാണ് മന്ത്രി സഭാ യോഗത്തിനു മുൻപേ ഗൂഗിൾ മീറ്റ് കൂടിയത്.ഇതൊരു അസാധാരണ നടപടിയാണ് .കണ്ണൂർ ;വയനാട് ;കാസർകോട് ,പാലക്കാട് മേഖലയിലേക്ക് ചെല്ലുന്ന കേരളാ കോൺഗ്രസ് നേതാക്കളെ ജനങ്ങൾ പൊട്ടി കരഞ്ഞു കൊണ്ടാണ് പ്രശ്നം വിവരിച്ചത് .ഗൃഹ നാഥന്മാർ വന്യ ജീവികളാൽ കൊല്ലപ്പെട്ട വീടുകളിൽ ചെന്ന ജോസ് കെ മാണിയെ വീട്ടുകാർ പൊട്ടി കരഞ്ഞു കൊണ്ടാണ് സ്വീകരിച്ചത് .ഞങ്ങളിനി എന്ത് ചെയ്യും എന്നുള്ള കണ്ണീർ പരാതിക്കു പരിഹാരം ഉണ്ടാക്കണമെന്ന് ജോസ് കെ മാണി അന്നേ  ഉറച്ചു .എല്ലാവരും ജോസ് കെ മാണിയിൽ കെ എം മാണിയെ തന്നെയാണ് കാണുന്നത് .

1988 ലെ കെ എം മാണി നയിച്ച കേരളാ യാത്രയുടെ ഓർമ്മകൾ പങ്കു വച്ചാണ് മലബാറിലെ കർഷകർ ജോസ് കെ മാണിയെ കാണാൻ വന്നണഞ്ഞത് .അന്ന് കുടിയേറ്റ മേഖലകളിൽ പാളത്തൊപ്പി ധരിച്ചാണ് കെ എം മാണി പ്രസംഗിച്ചതെന്നു പലരും ഓർത്തെടുത്തു .കേരളാ കോൺഗ്രസ് ഭരണ കക്ഷിയായിരുന്നിട്ടും കർഷകർക്കായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന പരാതി സജീവമായി നില നിൽക്കുമ്പോഴാണ് ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ കാടിറങ്ങുന്ന വന്യ ജീവികളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണം നടത്തണമെന്നുള്ള ഭേദഗതി നിർദ്ദേശം കേരളാ കോൺഗ്രസിന്റെ ആവശ്യമായി ഉയർത്തുകയും ;അത് നിയമസഭയിൽ പാസ്സാക്കുവാനുള്ള സത്വര നടപടികൾ സ്വീകരിക്കുന്നത് .

ഒരു മുന്നണിയിലുമില്ലാതെ നിൽക്കുമ്പോൾ ചരൽക്കുന്നു കേരളാ കോൺഗ്രസ് ക്യാമ്പിൽ കെ എം മാണി പറഞ്ഞു ;കേരളാ കോൺഗ്രസ് സൗന്ദരിയായ ഒരു യുവതിയാണ് ;അതിനെ ആരും മോഹിക്കും.അങ്ങനെയാണ് കേരളാ കോൺഗ്രസ് എൽ ഡി എഫിൽ എത്തിയത് .അന്ന് മുതൽ കേരളാ കോൺഗ്രസിനെതിരെ എതിരാളികൾ ഉയർത്തിയ ആരോപണമായിരുന്നു വന നിയമ ഭേദഗതി .കർഷക സമരങ്ങളിലൊക്കെ കേരളാ കോൺഗ്രസിനെ പ്രാസംഗികർ കശക്കിയെറിഞ്ഞു .ഈ നിയമസഭാ സമ്മേളനം കാടിറങ്ങുന്ന വന്യ ജീവികളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണം നടത്തണമെന്നുള്ള കേരളാ കോൺഗ്രസ് ആവശ്യത്തിന് അനുകൂലമായി പാസാക്കുമ്പോൾ പുതിയൊരു കർഷക മുന്നേറ്റമാണ് ഉടലെടുക്കുന്നത് .

വന്യജീവി സംരക്ഷണം(കേരള ഭേദഗതി)നിയമനിർമ്മാണത്തിനുള്ള കേരള കോൺഗ്രസ് പാർട്ടിയുടെ പോരാട്ടം ഇന്ത്യയിലെ എല്ലാ  പാർട്ടികൾക്കും മാതൃകയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടത് ഈ ആത്മവിശ്വാസത്തിൽ നിന്നാണ്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണത്തിനായി ഏറെ നാളുകളായി കേരള കോൺഗ്രസ് (എം) ശക്തമായ പോരാട്ടത്തിലായിരുന്നു.വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം തടസ്സമായി നിൽക്കുകയാണ്.

ഈ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്ന് പാർലമെൻറിൽ പല ആവർത്തി കേരള കോൺഗ്രസ് (എം) ആവശ്യമുന്നയിച്ചു.കേന്ദ്രസർക്കാർ ഈ ആവശ്യത്തോട് മുഖം തിരിഞ്ഞു നിന്നു.ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനുള്ള ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന സുപ്രധാനമായ ആവശ്യം മലയോര കർഷകർക്ക് വേണ്ടി എൽഡിഎഫിലും മുഖ്യമന്ത്രിയുടെ മുമ്പാകെയും കേരള കോൺഗ്രസ് എം ഉന്നയിച്ചത്.ഈ ആവശ്യമടങ്ങിയ ബില്ലിനാണ് ഈ കഴിഞ്ഞ കേരള മന്ത്രിസഭയുടെ പ്രത്യേക യോഗം അംഗീകാരം നൽകിയത്.പതിറ്റാണ്ടുകളായി കേരളത്തിലെ മലയോര കർഷകർ ഉന്നയിക്കുന്ന ജീവിതാവശ്യമാണ് കേരള കോൺഗ്രസ് (എം) എൽ ഡി എഫ് ഘടക കക്ഷിയെന്ന നിലയിൽ യാഥാർത്ഥ്യമാക്കിയെടുത്തത്.

തൊഴിലാളി വർഗ പാർട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ കേരളാ കോൺഗ്രസ് അംഗമായിരിക്കുമ്പോൾ കർഷകരുടെ താൽപ്പര്യം നേടിയെടുക്കാനാവുന്നില്ല എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ജോസ് കെ മാണിയും കൂട്ടരും ഇങ്ങനെയൊരു നിർദ്ദേശമുന്നയിക്കുകയും ;അത് നിയമസഭയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് .1980 ലെ നായനാർ മന്ത്രി സഭയിൽ ഘടക കക്ഷിയായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് ബജറ്റിൽ കർഷക തൊഴിലാളി പെൻഷൻ അനുവദിച്ചതെന്നുള്ളതും ഇത്തരുണത്തിൽ സ്മരണീയമാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top