വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടികൊണ്ടു പോയ പ്രതിയെ കുടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.മനു (Age 22) s/ന്യo ബിജു,
കളരിക്കൽത്തറ ഹൗസ്,
അംബികമാർക്കറ്റ്,
വെച്ചൂർ , എന്നയാളെയാണ്
കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

14-09-2025 തീയതി പകൽ 3 30 മണിയോടെ
എഴുമാതുരുത്ത് സ്വദേശിയായ
പരാതിക്കാരനും
മറ്റും കുടുംബമായി താമസിക്കുന്ന
ഇഞ്ചിത്തറ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് പിതാവായ പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ ആവലാതിക്കാരന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന സംഭവത്തിൽ അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ്
ഇതിലെ പ്രതിയെ 14.09.2025 തീയ്യതി രാത്രി 8.00 മണിക്ക് നിയമാനുസരണം അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

പ്രതി മനു വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന് പ്രകാരം കാപ്പാ ചുമത്തപ്പെട്ട് 26-11-2024 മുതൽ ആറുമാസക്കാലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ് പ്രതി മനു.