താന്‍ മരിക്കുകയാണെന്ന് സഹോദരന് വാട്‌സാപ്പില്‍ സന്ദേശം അയച്ചതിനു പിന്നാലെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി. പ്രിസന്‍ ഓഫീസറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29) ആണ് മരിച്ചത്. തലേന്ന് രാത്രി ബര്‍സത്ത് സന്ദേശം അയച്ചുവെങ്കിലും രാവിലെയാണ് സഹോദരന്‍ അതു കണ്ടത്.
അദ്ദേഹം അറിയിച്ചതനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അവിവാഹിതനാണ് . സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
