പാലാ: രാമപുരം: രാമപുരത്ത് വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ബീവറേജ് മാറ്റി സ്ഥാപിക്കുന്നു. ഇന്ന് സാമഗ്രികളെല്ലാം മാറ്റുന്ന തിരക്കിലായിരുന്നു.

രാമപുരത്തെ ഏക ബാറിനെ സംരക്ഷിക്കാനുള്ള തന്ത്രമാണിതെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്.ഇക്കര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടികളും പരാതി ഉന്നയിച്ചിട്ടുമില്ല.
ബാറിൻ്റെ മുമ്പിൽ തന്നെ ബീവറേജ് പ്രവർത്തിക്കുന്നത് തങ്ങളുടെ താൽപര്യത്തിനെതിരാണെന്ന് ബാറ് കാർ പരാതി ഉയർത്താൻ തുടങ്ങിയിട്ട് കാലങ്ങളായി .ഈയടുത്ത കാലത്ത് തിരുവനന്തപുരത്ത് പോയി കാണേണ്ടവരെ കാണേണ്ട രീതിയിൽ കണ്ടപ്പോഴാണ് ബീവറേജ് ഉടനെ തന്നെ മാറ്റിയതെന്ന് സംസാരമുണ്ട് .മാറ്റുന്നത് ചിറകണ്ട ത്തിനും വെള്ളി ലപ്പള്ളിക്കും ഇടയിലുഉള്ള സ്ഥലത്താണ് .ഇവിടെയാണെങ്കിൽ നിരന്തര അപകട മേഖലയുമാണ്.
