
കോട്ടയം: 01.09.2025 ഉച്ചയ്ക്ക്
01.26 Pm മണി സമയത്ത് കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ B ആനന്തരാജുo പാർട്ടിയും ചേർന്ന് കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കോട്ടയം- കുമരകം റോഡിൽ ടീ റോഡിന്റെ കിഴക്കുവശം ഉദ്ദേശം 15 മീറ്റർ അകത്തേക്ക് മാറി സ്ഥിതി ചെയ്യുന്ന
സപ്ലൈകോ കുമരകം എന്ന ബോർഡ് വെച്ചിട്ടുള്ളതും സ്ഥാപനത്തിന് തെക്കരുകിൽ സ്ഥിതി ചെയ്യുന്ന K/KC/58/2 എന്ന് നമ്പർ രേഖപ്പെടുത്തിയ ഇലക്ട്രിക് പോസ്റ്റിന് സമീപം വെച്ച് കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ പരുത്തിപറമ്പിൽ വീട്ടിൽ രാജപ്പൻ മകൻ ബൈജു പി ആർ 51/ 2025 എന്നയാളെ മദ്യ വില്പന നടത്തിയ കുറ്റത്തിന് അബ്കാരി ആക്റ് 55(i) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു കേസെടുത്തിട്ടുള്ളതാണ്
1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം,2950/-രൂപ തൊണ്ടി മണി എന്നിവ കണ്ടെടുത്തിട്ടുള്ളതാണ്.

പ്രതിയും തൊണ്ടിയും കേസ് റി ക്കാടഡുകളും കോട്ടയം റെയിഞ്ച് ഓഫീസിൽ ഹാജരാക്കിയിട്ടുള്ളതാണ് റെയ്‌ഡിൽ അനീഷ് രാജ കെ ആർ വിനോദ് കുമാർ വി എന്നിവർ പങ്കെടുത്തു. പ്രതിയും തോണ്ടിയും കേസറി ക്കാടഡുകളും കോട്ടയം എക്സൈസ് റേഞ്ച് ഓഫീസിൽ എത്തിച്ച് C R No. 174/2025 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.