പാലാ:ശ്രീ വിനായക് സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഓണാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

രക്ഷകർത്താ പ്രതിനിധി പ്രശാന്ത് നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ലാൽ ശ്രീവിനായക് സ്വാഗതം പറഞ്ഞു. കാനഡയിലെ ടാലൻ്റ് മ്യൂസിക് സ്കൂൾ ഡയറക്ടർ ബിനോയി ജോക്കബ്ബ് യോഗം ഉദ്ഘാടനം ചെയ്തു.
അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീത സംഗാനന്ദ് മഹാരാജ് ഓണസന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി
