പാലാ :ഭരണങ്ങാനം ഭാഗങ്ങളിൽ വാഹനത്തിനു കേടു വരുത്തി രാത്രിയുടെ മറവിൽ മുങ്ങുന്ന സംഘങ്ങൾ വർധിക്കുന്നു.രാത്രിയിൽ വീടുകളിലെത്തി കാറിന്റെ മിറർ നശിപ്പിക്കുകയും ;ഡോർ ഭാഗങ്ങൾ കേടു വരുത്തുകയുമാണ് സമൂഹ വിരുദ്ധരുടെ പരിപാടി .

ഈയടുത്ത ദിവസം ചെത്തിമറ്റം ഭാഗത്തെ ബാങ്കിന്റെ എ ടി എം ൽ കയറിയാൽ പെട്ടെന്ന് തിരിച്ചു വന്നപ്പോൽ കാറിൽ വച്ചിരുന്ന താക്കോൽ കാണാനില്ലായിരുന്നു .അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ ആയാളും തപ്പാൻ കൂടുകയും 10 മീറ്റർ അകലെ നിന്നും തപ്പിയെടുത്ത് കൊടുക്കുകയും ചെയ്തു .കണ്ടാൽ മാന്യനെ പോലെ തോന്നിക്കുന്ന ഇയാൾ സൗകര്യം കിട്ടിയാൽ കാർ മോഷ്ടിക്കാൻ ശ്രമം നടത്തുകയായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട് .
രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് തുടർന്നിരുന്ന കാലങ്ങളിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു .പട്രോളിംഗ് നിലച്ചതോടെ സമൂഹ വിരുദ്ധരും അഴിഞ്ഞാടാൻ തുടങ്ങി .
