പാലാ: ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ടാം മൈലിലെ ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്സിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിമുതൽ നടക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾക്കും സംഗീതത്തിനും നൃത്തത്തിനും പ്രധാന സ്ഥാനമുണ്ടാകും.

രക്ഷാകർത്തൃസമിതി പ്രതിനിധി പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ. കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്‌കൂൾ ഡയറക്ടർ ബിനോയ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഓണസന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തും.
കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്‌കൂളിലെ വയലിൻ അധ്യാപകൻ ആദിത്യൻ അശോക് വയലിൻ സോളോ അവതരിപ്പിക്കും.
വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശാസ്ത്രീയസംഗീതം, പിയാനോ, വയലിൻ, ഗിറ്റാർ, മൃദംഗം, ചിത്രരചന, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങിയ കലാപരിപാടികൾ ഓണാഘോഷത്തിന് ചാരുത പകരും. മൃദംഗ വിദ്വാൻ തലനാട് മനു, രക്ഷാകർത്തൃസമിതി പ്രതിനിധി രജ്ഞിത് എം.ടി., ഷീജാ സുനിലാൽ തുടങ്ങിയവർ പ്രസംഗിക്കും:

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുനി ലാൽ ,ഷീജാ സുനി ലാൽ ,പി.ടി.എ പ്രസിഡണ്ട് പ്രശാന്ത് നന്ദ കുമാർ എന്നിവർ പങ്കെടുത്തു