ചങ്ങനാശ്ശേരി സ്വദേശിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ.

1ആനിക്കാട് ചെങ്ങളം ഭാഗത്ത് നായിപ്ലാവിൽ വീട്ടിൽ ജോർജ് മകൻ സാജൻ ജോർജ് (47 വയസ്സ്)
2, കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ഉള്ളന്നൂർ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ മകൻ അനൂപ് ജി നായർ (47 വയസ്സ് )
എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
18-06-2025 വൈകുന്നേരം പള്ളിക്കത്തോട് സമോവർ ഗ്രാൻഡ് റസ്റ്റോറന്റിൽ വിളിച്ചുവരുത്തിയ ചങ്ങനാശ്ശേരി സ്വദേശിയായ ബിസിനസുകാരനെ വ്യാപാരസ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും രണ്ടു കോടി രൂപ ആവശ്യപ്പെടുകയും, റസ്റ്റോറന്റിൽ വിളിച്ചുവരുത്തിയ പരാതിക്കാരന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പള്ളിക്കത്തോട് പോലീസ് പ്രതികളായ ഇരുവരെയും27-08-2025 തീയതി SI ഷാജി പി എൻ. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളതും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.
