കോട്ടയം വിജിലൻസിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി .കോട്ടയം മുനിസിപ്പാലിറ്റിയുടെ മൂന്ന് കോടി പെൻഷൻ തുക വക മാറ്റി തട്ടിയെടുത്ത് മുങ്ങിയ മുൻസിപ്പൽ ജീവനക്കാരൻ അഖിൽ സി വർഗീസിനെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ 9.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലത്തെ പോഷ് ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയ തട്ടിപ്പ് വിരുതനെ പിന്തുടർന്ന കോട്ടയം വിജിലൻസ് ഉദ്യോഗസ്ഥന്മാർ ഇന്ന് രാവിലെയാണ് അഖിലിനെ അറസ്റ്റ് ചെയ്തത് .മെഡിക്കലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കിയ അഴിമതിയായിരുന്നു നടന്നത് .ആഗസ്റ്റ് മാസം ആദ്യ വാരമാണ് ഈ പ്രശ്നം പുറം ലോകം അറിയുന്നത് .
ആഗസ്റ്റ് ആദ്യവാരമാണ് കോട്ടയം നഗരസഭയിൽ 3 കോടിയുടെ തട്ടിപ്പ് നടന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. നഗരസഭയില്‍ ക്ലർക്ക് ആയിരുന്ന അഖിൽ സി വർഗീസ് പെൻഷൻ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020-23 കാലയളവിൽ ഒരോ മാസവും 5 ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. തുടർന്ന് പ്രതി അഖില്‍ സി വര്‍ഗീസ് ഒളിവിലാവുകയായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ