
പാല സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അഡാർട്ട് ക്ലബ്ബും എക്സൈസ് ഡിപ്പാർട്ടുമെൻ്റും പാല അഡാർട്ട് കേന്ദ്രവും സംയുക്തമായി ചേർന്ന് സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും ലഹരിവിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്യുകയും ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ് സ്വാഗതം ആശംസിച്ച യോഗം ഉദ്ഘാടനം ചെയ്തത് പാല നഗരസഭാ അധ്യക്ഷൻ . തോമസ് പീറ്റർ ആണ്. വാർഡ് കൗൺസിലർ ബിജി ജോജോ അധ്യക്ഷം വഹിച്ച ചടങ്ങിൽ എക്സൈസ് ഓഫീസർ രാജേഷ്, അഡാർട്ട് കേന്ദ്രം കോഡിനേറ്റർ ജോയ് കെ മാത്യു എന്നവർ സന്ദേശം നൽകി.കുട്ടികളുടെ പ്രതിനിധി കുമാരി ഐറിൻ റോസ് ആശംസ പറയുകയും കുമാരി സാന്ദ്ര സജി ഗാനം ആലപിക്കുകയും ചെയ്തു. സ്റ്റാഫ് പ്രതിനിധി മിനിമോൾ മാത്യു നന്ദി അറിയിച്ചു.
