
പാലാ:എട്ടുനോമ്പ് തിരുനാളിന് ആരംഭം കുറിച്ച് പാലാ ളാലം പഴയ പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ കൺവെൻഷൻ തിങ്കളാഴ്ച ആരംഭിക്കും.വൈകുന്നേരം 5 .15 നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് കൺവെൻഷൻ തുടങ്ങുന്നത്. ആറുമണി മുതൽ 9 മണിവരെ രണ്ട് സെഷനായി നടത്തപ്പെടുന്ന കൺവെൻഷൻ 29 ആം തീയതി വെള്ളിയാഴ്ച വരെ അഞ്ചുദിവസങ്ങളിലേക്ക് നീണ്ടുനിൽക്കും.
തൊടുപുഴ എഴുമുട്ടം താബോർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജി പള്ളിക്കുന്നേലാണ് കൺവെൻഷൻ നയിക്കുന്നത്.കേരളത്തിൽ പരി. കന്യകാമറിയത്തിന്റെ നാമത്തിൽ ആദ്യമായി നൊവേന തുടങ്ങിയ പള്ളിയാണ് പാലാ ളാലം പഴയപള്ളി . യശ്ശ ശരീരനായ ഫാ. അബ്രാഹം കൈപ്പൻ പ്ലാക്കലാണ് നൊവേന ആരംഭിച്ചത്. പതിറ്റാണ്ടുകളായി അറിയപ്പെടുന്ന പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രം എന്ന നിലയിലാണ് ളാലം പഴയ പള്ളിയിൽ വച്ച് മരിയൻ കൺവെൻഷൻ നടത്തപ്പെടുന്നത്.ജപമാല സമർപ്പണവും നിത്യസഹായ മാതാവിൻ്റെ മാധ്യസ്ഥ്യം തേടിയുള്ള പ്രാർത്ഥനയും മരിയൻ കൺവെൻഷന്റെ സവിശേഷതയാണ്. കൺവെൻഷനിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്കായി ദേവാലയത്തിലും പുറത്തുമായി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ജോസഫ് തടത്തിൽ പാസ്റ്ററൽ അസിസ്റ്റൻറ് ഫാ. ജോസഫ് ആലഞ്ചേരി അസിസ്റ്റൻറ് വികാരിമാരായ ഫാ. സ്കറിയാമേനാംപറമ്പിൽ ഫാ. ആന്റണി നങ്ങാപറമ്പിൽ കൈക്കാരന്മാരായ ബേബിച്ചൻ ചാമക്കാല, ടെൻഷൻ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവള്ളി തെക്കേൽ , സാബു തേനമ്മാക്കൽ, കൺവീനർമാരായ രാജേഷ് പാറയിൽ,ലിജോ ആനി ത്തോട്ടം തങ്കച്ചൻ കാപ്പിൽ എന്നിവർ അറിയിച്ചു.
