
പാമ്പാടി: വിസ വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചതായി ആരോപണം. വെള്ളൂരിൽ ആർ. ഐ.ടിക്കു സമീപമുള്ള യുവാവിന്റെ വിവാഹവീടി നു മുമ്പിൽ തട്ടിപ്പിനിരയായവർ പ്ലക്കാർഡുമായി ധർണ നടത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നുള്ള ഇരുപ തിലധികം ആളുകളാണു തട്ടിപ്പിനിരയായത്.
മാൾട്ട, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കു തൊഴിലാളികളെ കൊണ്ടുപോകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയതായാണ് ആരോപ ണം. ആലക്കോട്, പയ്യാവൂർ, ഉളിക്കൽ, കുടിയാന്മ ല തുടങ്ങിയ സ്‌റ്റേഷനുകളിൽ പരാതി നൽകിയി ട്ടുണ്ടെങ്കിലും ഒരിടത്തും എഫ്.ഐ.ആർ. ഇട്ടിട്ടില്ല. കണ്ണൂർ, കോട്ടയം പോലീസ് ചീഫുമാർക്കും പരാതി നൽകിയിട്ടുണ്ട്. 2022 മുതൽ പല ഗഡുക്കളായി വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ അക്കൗണ്ടുകളി ലേക്കു യുവാവ് ഇടനില നിന്നു പണം അയപ്പിക്കു കയായിരുന്നെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. ഇന്നലെ രാവിലെ പാമ്പാടി പോലീസ് സ്‌റ്റേഷ നിൽ ഇവർ എത്തിയെങ്കിലും മറ്റു സ്‌ഥലങ്ങളിൽ നടന്ന തട്ടിപ്പായതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നു പാമ്പാടി പോലീസ് അറിയിച്ചു.

തുടർന്നാണു വിവാഹവീടിനു മുമ്പിൽ ധർണ നടത്തിയത്. ഇന്നാണു യുവാവിന്റെ വിവാഹം. രണ്ടു വർഷം മുമ്പു യുവാവ് റിക്രൂട്ടിങ് ഏജൻസിയിലെ ജോലി ഉപേക്ഷിച്ചതാണെന്നും നേരിട്ട് ആ രിൽനിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും നവവരന്റെ ബന്ധുക്കൾ പറഞ്ഞു.