കോട്ടയം:ഭരണത്തിന്റെ ഹുങ്കഹങ്കാരത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ അക്രമം ന്യൂനപക്ഷങ്ങൾക്ക് നേർക്ക് സിപിഎം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അവസാന ഉദാഹണമാണ്.കുട്ടി കുരങ്ങന്മാരെ ഉപയോഗിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന തോന്നിവാസങ്ങൾ കണ്ടുനിൽക്കാനാവില്ലെന്നും വേണ്ടിവന്നാൽ ചൂരൽ എടുക്കാൻ തയ്യാറാണെന്നും സംസ്ഥാന ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ സുമിത്ത് ജോർജ് പറഞ്ഞു.

കേരളത്തിൻ്റെ കലാലയ മുത്തശ്ശിയാണ് സിഎംഎസ് കോളേജ്.സംസ്ഥാനം നേടിയ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തെ സംരക്ഷിക്കാൻ ഓരോ മലയാളിയും പ്രതിജ്ഞാബദ്ധരാണ്.എസ്എഫ്ഐയെ ഉപയോഗിച്ച് കേരളത്തിലെ കലാലയങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരതയുടെ പാഠശാലകൾ ആക്കാനുള്ള നീക്കം ചെറുക്കപെടണം.വിദ്യാർത്ഥികളുടെ കൊലച്ചോറുണ്ട് വളർന്ന എസ്എഫ്ഐയെ കേരളത്തിലെ കലാലയങ്ങൾ പൂർണമായും കൈവിട്ടു കഴിഞ്ഞെന്നും ന്യൂനപക്ഷ മോർച്ച നേതാക്കൾ പറഞ്ഞു.