Kerala

യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ

കൊച്ചി: യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ.

ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സരിൻ ചൂണ്ടിക്കാണിച്ചു.

‘അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതൽ ചൊടിപ്പുണ്ടാകുന്ന’തെന്നും സരിൻ കൂട്ടിച്ചേർത്തു. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നും സരിൻ കുറിച്ചു.

യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർ‌ത്തക നേരത്തെ രം​ഗത്ത് വന്നിരുന്നു. യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു മാധ്യമ പ്രവ‍ർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജിൻ്റെ വെളിപ്പെടുത്തൽ. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്.

പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top