Kerala

പ്രകൃതി മനുഷ്യർക്കായി തീർത്ത അപൂർവ അത്ഭുത കാഴ്ചകൾ നമുക്കന്യമാവുമോ..?പുതിയ തലമുറയോട് പറയാം ഉണ്ടായിരുന്നു മക്കളെ ഇവിടെയൊരു അത്ഭുത  കല്ല് ..?ഇല്ലിക്കൽ കല്ലിനു മരണമണി മുഴങ്ങുന്നു 

പാല: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കുടകല്ലുകളിൽ ഉണ്ടായിട്ടുള്ള വിള്ളലുകൾ അടിയന്തരമായി ജില്ലയിലെ ദുരുന്ത നിവാരണ അതോർ റ്റിയും മൈനിംഗ് ജിയോളിറ്റ് ഉദ്യോ ഗന്ഥരും ചേർന്ന് പരിശോധിക്കണമെന്നും ആവശ്യം ശക്തമായി ”കഴിഞ്ഞ മുന്നു മാസമായി കൂടിയ താലൂക്ക് വികസന യോഗങ്ങളിൽ സമതിയംഗം പീറ്റർ പന്തലാനി നല്കിയ പരാതി മേൽചർച്ച ചെയ്യുകയും ഇതേ തുടന്ന് ജില്ലയിലെ ദുരുന്ത നിവാരണ അതോർട്ടിയും മൈനിംഗ് ജിയോ ളജി വകുപ്പും പരിശോധിക്കാൻ നിർദ്ദേശിക്കുകയും തഹസീൽദാരെ ചുമതലപ്പെടുത്തുകയും ചെയ്യ്തിരുന്നു. തുടർ നടപടി സ്വീകരിക്കാതെ ഉദ്യോ ഗന്ഥർ അനാസ്ഥ കാട്ടുകയാണ്.

2000 അടിക്കുമേൽ ഉയരത്തിലുള്ള കുട കല്ലിൽ ഉണ്ടായിട്ടുള്ള വിള്ളലുകൾ മേഖലയിൽ ഏതാനും വർഷങ്ങളായി അനധികൃത പാറമടകളിൽ 100 ൽ പരം ബ്ളാസ്റ്ററിംഗ് കൾ ഒരേ സമയത്ത് നടത്തിയതുകൊണ്ടാണന്നാണ് സംഭവിച്ചതെന്ന് പറയപ്പെടുന്നു.പഞ്ചായത്ത് പ്രസിഡൻ്റുമാരും മിനിച്ചിൽ താലൂക്ക് വികസന സമതിയോഗത്തിൽ പരാതിയുന്നയിച്ചിരുന്നു തുടർന്ന് എം.എൽ.എ യുടെ ശ്രദ്ധയിലും പെടിത്തിയിരുന്നു ഒരു നടപടിയും ഇതുവരെ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല.

നേരിയ ഭൂചനങ്ങളോ മറ്റ് പ്രകൃതിക്ഷോഭങ്ങളോ സംഭവിച്ചാൽ വൻ ദുരുത്തമുണ്ടാകുവാൻ സാധ്യത ഏറെയാണ് മേലടുക്കം പഴുക്കാക്കാനം മങ്കൊമ്പ് പ്രദേശങ്ങളിലെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം പീറ്റർ പന്തലാനി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top