പാലായങ്കം :12:നിലവിലെ പത്താം വാർഡായ മൊണാസ്ട്രി വാർഡ് മാണിഗ്രൂപ്പിന്റെ പൊന്നാപുരം കോട്ടയായിരുന്നു നാളിതുവരെ.എന്നാൽ ഇനി അങ്ങനെ ആയിക്കൊള്ളണമെന്നില്ല.മൊണാസ്ട്രി വാർഡിൽ മോണപഴുപ്പിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് തന്നെ കുത്തക പൊളിയുമെന്ന സംസാരം വ്യാപകമായിട്ടുണ്ട് .

പടിഞ്ഞാറേക്കര കുടുംബത്തിന്റെ അംഗങ്ങളെ കൈവെള്ളയിൽ വച്ച് ലാളിച്ച വാർഡാണ് മൊണാസ്ട്രി.10 വർഷം ജോസ് പടിഞ്ഞാറേക്കരയും ;10 വര്ഷം പൊന്നമ്മ ജോസ് പടിഞ്ഞാറെക്കരയും ;5 വര്ഷം റാണി റോമലും;10 വര്ഷം ആന്റോ ജോസ് പടിഞ്ഞാറേക്കരയും മാറി മാറി മൊണാസ്ട്രി വാർഡിനെ നയിച്ചു. .അതിൽ കഴിഞ്ഞ പ്രാവശ്യം(2015-2020) റാണി റോമൽ കൗൺസിലിൽ പോകുന്നത് തന്നെ അരൂപമായിരുന്നു .കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി കൗൺസിലിൽ പോയി ഇരിക്കും ചായേം വടേം കഴിക്കും പോരും ഇങ്ങനെയായിരുന്നു ജന സേവനം.വികസന കാര്യങ്ങളിൽ എടുത്തടിച്ച നിലപാടായിരുന്നു റാണി മാഡത്തിന്.
എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്ന് വ്യാപക ചർച്ചകളുണ്ടായിരുന്നു .പക്ഷെ മാറ്റമൊന്നും വരുന്ന ലക്ഷണവുമില്ലെന്നായപ്പോൾ വാർഡിന്റെ ഒത്ത സെന്ററായ ജോസ് ജങ്ഷനിൽ നിന്നും പുതിയ സ്ഥാനാർഥി ഉണ്ടാവുമെന്നാണ് കോട്ടയം മീഡിയയ്ക്കു ലഭിക്കുന്ന വിവരങ്ങൾ .കോൺഗ്രസ് പ്രവർത്തകർ തുടക്കം മുതൽ ശുഭ പ്രതീക്ഷയിലാണ് കരുക്കൾ നീക്കുന്നത് .തന്ത്ര പരമായ നീക്കത്തിൽ ഉണ്ണിയാർച്ചയെ തന്നെ കളത്തിലിറക്കാൻ ഒരുക്കുകയാണ് കൈപ്പത്തി പിള്ളേർ.

പാലാ മുനിസിപ്പാലിറ്റിയിലെ ഏറ്റവും വോട്ട് കുറവുള്ള വാർഡാണ് മൊണാസ്ട്രി.ആകെ 536…540 വോട്ടുകളാണ് ഉള്ളത് .അതിൽ ഒരു 400 വോട്ട് പോൾ ചെയ്യും .മൂന്ന് കന്യാസ്ത്രീ മ0ങ്ങളുള്ളതിൽ.എസ് ഡി കോൺവെന്റിലെ അഗതികളിൽ ഈയിടെ 60 വോട്ട് പുതുതായി ചേർത്തിട്ടുണ്ട് .സി എം ഐ ആശ്രമത്തിൽ വൈദീകർ തന്നെയുണ്ട് 35 .അങ്ങനെ 400 വോട്ട് പോൾ ചെയ്യുന്നതിൽ 250 നടുത്ത് വോട്ടുകൾ പള്ളികളിലും മഠങ്ങളിലുമാണുള്ളത്.ഇത് ഇരു കൂട്ടരും തങ്ങൾക്കു ലഭിക്കുമെന്ന് ആണയിടുന്നുണ്ട് .ബാക്കി 150 വോട്ടുകളാണ് നാട്ടുകാരുടേത്.കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മൊണാസ്ട്രിയിലെ കുടിവെള്ള പ്രശ്നം ഇപ്പോഴും ഒരു പ്രശ്നമായി നിലകൊള്ളുന്നു .അതാണ് തെരഞ്ഞെടുപ്പിലെ ഏറ്റവും സജീവ വിഷയവും .
പറമ്പിൽ തൈ നടുന്ന കോൺഗ്രസിന്റെ യുവജന നേതാവും ;കോട്ടയത്തെ ഒരു സ്ഥലപ്പേര് കൂടെ കൂടെ പറയുന്ന ഒരു പ്രൊഫസറും കൂടെയാണ് കോൺഗ്രസിനായി ഈ വാർഡിൽ വിത്തും വളവും ഇറക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ