ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വസതിയിലേത്തി സന്ദര്‍ശിച്ചു. സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസുമാണ് ഡല്‍ഹിയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. കന്യാസ്ത്രീകളും ബന്ധുക്കളും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേസ് റദ്ദാക്കാന്‍ ഉള്ള നടപടികള്‍ ആലോചിക്കാനാണ് കൂടിക്കാഴ്ച.

രാജീവ് ചന്ദ്രശേഖരനെ അന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പോയത് എന്നും കന്യാസ്ത്രീകളുടെ കുടുംബം വ്യക്തമാക്കി. കോടതിയിലിരിക്കുന്ന കേസില്‍ അദ്ദേഹത്തിന് മറ്റൊന്നും ചെയ്യാനില്ലെങ്കിലും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.