പാലായങ്കം :11: ഏഴാം വാർഡായ കവീക്കുന്ന് വാർഡ് മെമ്പർ ജോസുകുട്ടൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന ജോസ് ചീരാൻകുഴി രണ്ടും കൽപ്പിച്ചാണ് .ഇത്തവണ ജയിക്കാമോ എന്നൊന്നു നോക്കട്ടെ എന്നാണ് ചീരാന്റെ പക്ഷം .പക്ഷെ ഏത് വാർഡിൽ നിൽക്കും .വാർഡോരു പ്രശ്നമല്ല ;മത്സരിച്ചാലല്ലേ ജയിക്കാൻ പറ്റൂ.വല്ലഭനു പുല്ലും ആയുധം അത് കൊണ്ട് തന്നെ മൂന്നാനി വാർഡിൽ പോലും മത്സരിക്കാൻ ഞാൻ റെഡി ആണെന്നാണ് ചീരൻ പറയുന്നത് .

മൂന്നാനി ഇപ്പളൊരു ഇസ്രായേൽ വാർഡായി മാറി കഴിഞ്ഞു .പൈകട ആതുരാലയവും ,മനയാനി പ്രദേശവും ചേർന്നപ്പോൾ കോൺഗ്രസ് കോട്ടയായി മാറി .സിപിഎം നു തളിപ്പറമ്പും ,പയ്യന്നൂരും പോലെയാണ് കോൺഗ്രസിന് മൂന്നാനി വാർഡ് .പണ്ട് വയലാർ രവി യുടെ ഭാര്യ മേഴ്‌സി രവി പറഞ്ഞത് പോലെ എന്നോട് പയ്യന്നൂർ സീറ്റ് തരാം മത്സരിച്ചോ എന്ന് പറഞ്ഞു.പകൽ അവിടെ റോഡേ നടക്കണമെങ്കിൽ പിണറായി വിജയൻറെ കത്ത് വേണ്ട സ്ഥലമാ.അറിയാവോ .അവിടെ ചീരൻ മത്സരിച്ചിട്ടെന്തു കാര്യം .പക്ഷെ ചീരാൻകുഴി വിടുന്ന മട്ടില്ല .പലരെയും കണ്ടു ചോദിച്ചു .മറുപടി ആശാവഹമല്ലെങ്കിലും ശ്രമം തുടർന്ന് കൊണ്ടാണിരിക്കുന്നത് .
അൽപ്പസ്വൽപ്പം തിന്നാനും കുടിക്കാനും ഉള്ളവരുടെ നാടാണ് മൂന്നാനി.കപ്പ കമ്മിറ്റിയും ;സോമരസ കമ്മിറ്റിയും വച്ചാൽ അതിനു എല്ലാവരും വരണമെന്നില്ല .മുൻ കാലങ്ങളിൽ കപ്പ കമ്മിറ്റിക്കു വിളിച്ചപ്പോൾ അത് നിന്റെ വീട്ടിൽ ചെന്ന് പറഞ്ഞാൽ മതി എന്ന് മുഖത്ത് നോക്കി പറഞ്ഞവരുടെ നാടാണ് മൂന്നാനി.അത് കൊണ്ട് ഒന്നും മേലാ .എപ്പഴാ എവിടുന്നാ പണി വരുന്നതെന്ന് അറിയുവാൻ പറ്റില്ല.ജോസഫ് ഗ്രൂപ്പിന്റെയാണ് സീറ്റെങ്കിലും കോൺഗ്രസ് മേധാവിത്വമുണ്ട് .ജോസഫ് ഗ്രൂപ്പിലാണെങ്കിൽ മൈക്കിൾ കാവുകാട്ടും ;ബിജു വരിക്കയാനിയും സ്ഥാനാര്ഥിയായുണ്ട് .

എന്നാൽ കളം മൂത്ത് വരുമ്പോൾ ചീരാൻ കൊച്ചിടപ്പാടിയിലേക്കു മാറുവാനും സാധ്യതയുണ്ട് .അവിടെ മത്സരിക്കുവാൻ സാധ്യതയുള്ള വീട്ടുപേരിൽ മത ചിഹ്നമുള്ള ആളെ മാറ്റാമെന്നാണ് ചീരാന്റെ പ്രതീക്ഷ.അങ്ങനെ വരുമ്പോൾ കളം മുറുകുകയും സിജി ടോണി തന്നെ രക്ഷകയായി അവതരിക്കാനുമുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് .കൗൺസിലിൽ സിജി ടോണിയുടെ നേർ എതിരാളിയാണ് ചീരാൻകുഴി .നിങ്ങടെ കെട്ടിയവനല്ലേ അങ്ങനെയൊക്കെ പറയുന്നത് എന്ന് പറഞ്ഞു പല തവണ സിജിയുമായി കൊമ്പു കോർത്തിട്ടുണ്ട് .കൂടാതെ ഇവിടെ കണ്ടത്തിൽ പുളിയുള്ള കൗൺസിലറുടെ പിന്തുണ സിജിക്കായിരിക്കും .കണ്ടത്തിൽ പുളി നടുന്ന കൗൺസിലർക്കു ചീരാൻ കുഴി എന്ന് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന പോലെയാണല്ലോ .ചീരാനെ വീര ചരമം പ്രാപിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട് സ്വന്തം പാർട്ടിയിൽ നിന്ന് പോലും ,അതുപോലെ 60 കഴിഞ്ഞ രണ്ടില കുഞ്ഞാണ്ട കോൺഗ്രസിന്റെ രണ്ടു വനിതകളെയും വീര ചരമം പ്രാപിപ്പിക്കാൻ ശ്രമം സ്വന്തം അണിയറയിൽ നടക്കുന്നുണ്ട്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ