പാലാ നഗരസഭയിൽ 79-ാംസ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ചെയർമാൻ തോമസ് പീറ്റർ പതാക ഉയർത്തി. രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ ഇന്ത്യയിലെ ഓരോ പൗരനും പ്രതിഞ്ജാ ബദ്ധരാണെന്നും സമസ്ത മേഘലകളിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ മറ്റ് രാജ്യങ്ങളെ അത്‌ഭുതപ്പെടുത്തുന്നതാണെന്നും ചെയർമാൻ പ്രസംഗത്തിൽ സംസാരിച്ചു.

വൈസ് ചെയർപേഴ്സൺ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, ആൻ്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ തുടങ്ങിയ കൗൺസിലർമാരും മുൻസിപ്പൽ ഉദ്യോഗസ്ഥർ മുൻ ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.