Kottayam

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കോട്ടയത്ത് കളക്ടറായതില്‍ വലിയ സന്തോഷം: ജില്ലാ കളക്ടർ ചേതന്‍കുമാര്‍ മീണ

കോട്ടയം: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കോട്ടയത്ത് സേവനമനുഷ്ഠിക്കാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടറായി ചുമതലയേറ്റ ചേതന്‍കുമാര്‍ മീണ പറഞ്ഞു. കോട്ടയത്തിന്റെ വികസനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി കര്‍മപദ്ധതി രൂപീകരിക്കും.

വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രാധാന്യമുണ്ടിവിടെ. അതുപോലെതന്നെ പ്രാധാന്യമുള്ള രാജസ്ഥാനില്‍നിന്ന് വരുന്ന തനിക്ക് രണ്ടിടത്തെയും ടൂറിസം രീതികളിലുള്ള വ്യത്യാസങ്ങളേക്കുറിച്ച് അറിയാം. രാജസ്ഥാനില്‍ നിന്ന് ധാരാളം ആളുകള്‍ വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ഥലമാണ് കുമരകം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയ സന്തോഷമാണുള്ളതെന്നും ചേതന്‍കുമാര്‍ മീണ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top