പാലാ :അന്നമോൾ പോയി അമ്മയുടെ പക്കലേക്ക് ..ഇന്ന് വൈകിട്ട് 8.37 നാണു ആശുപത്രി വൃത്തങ്ങൾ മരണം സ്ഥിരീകരിച്ചത്.അന്നമോളുടെ ഭൗതീക ശരീരം മോർച്ചറിയിലേക്ക് വയ്ക്കുന്നതിന് മുമ്പ് ഫാദർ ഗർവാസീസ് ന്റെ നേതൃത്വത്തിൽ പ്രാർത്ഥന ശുശ്രുഷകൾ നടന്നു .എന്റെ പൊന്നുമോളെ എന്നുള്ള പിതാവ് സുനിലിന്റെ ഗദ്ഗദം ..പൊന്നുമോൾക്ക് ഉമ്മ നൽകി സുനിൽ ഏങ്ങിയേങ്ങി കരഞ്ഞു .

തൊട്ടടുത്ത് നിന്ന ജോമോളുടെ അമ്മയുടെ ചേടത്തിയുടെ മകൾ കാവ്യയും അന്നമോൾക്ക് അന്ത്യ ചുംബനം നൽകി.ഭാര്യയും ;പൊന്നുമോളും നഷ്ട്ടപ്പെട്ട സുനിൽ കൂട്ടുകാരോട് പതം പറഞ്ഞു കരഞ്ഞു.ദൈവമേ …അങ്ങേയ്ക്ക് കണ്ണില്ലേ ..കൂടി നിന്നവരെല്ലാം കണ്ണീർ തുടച്ചപ്പോൾ ഗർവാസീസ് അച്ഛൻ ഒപ്പീസ് ആരംഭിച്ചു .
ഉന്നത നൃപനാം മിശിഖാ നാഥാ മൃതരെല്ലാരും ;
മിന്നി വിളങ്ങും വദനമോടുണരാൻ വരമരുളേണം.


പ്രാർത്ഥനകൾ തീർന്നപ്പോൾ 10.10.തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം അന്നമോളുടെ ഭൗതിക ശരീരം മോർച്ചറിയിലാക്കി .തിങ്കളാഴ്ച രാവിലെ 9 നു ഭൗതിക ശരീരം മോർച്ചറിയിൽ നിന്നെടുത്ത് 9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും .തുടർന്ന് വീട്ടിൽ എത്തിക്കുന്നതും 11 മണിക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ പൊതുദർശനവും പ്രാർത്ഥനയും തുടർന്ന് സംസ്ക്കാര കർമ്മങ്ങളും നടക്കും.പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.ധന്യ ഇടമറുക് ;ജോമോൾ പ്രവിത്താനം .അന്നമോൾ(11) പ്രവിത്താനം.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ