Kerala

മഴയായാലും പ്രശ്നമില്ല;മാണിപ്പട ശനിയാഴ്ച പാലായിൽ യുവ സാഗരം തീർക്കും

പാലാ :മഴയായാലും പ്രശ്നമില്ല മാണിപ്പട ശനിയാഴ്ച പാലായുടെ ഹൃദയ വീഥിയിലൂടെ കൂലംകുത്തിയൊഴുകും.പറയുന്നത് മൂന്നു മാസത്തോളം  നടത്തിയ ഗൃഹപാഠ ത്തിന്റെ ആത്മ വിശ്വാസത്തിലാണ് .തോമസുകുട്ടി വരിക്കയിൽ;സുനിൽ പയ്യപ്പള്ളി;സിജോ പ്ലാത്തോട്ടം ;അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ എന്നെ നാൽവർ സംഘം ശനിയാഴ്ച നടക്കുന്ന റാലി വിജയിപ്പിക്കുവാൻ അക്ഷീണം പരിശ്രമത്തിലാണ്.കൂടെ സച്ചിൻ കളരിക്കൽ ;ജെയിംസ് പൂവത്തോലിൽ ;കരുൺ കൈലാസ് ;സഖറിയാസ് ഐപ്പൻപറമ്പികുന്നേൽ എന്നെ നേതാക്കളുമുണ്ട്. മഹാറാലി നടക്കുന്ന ശനിയാഴ്സ്ച്ച മഴ ആയിരിക്കും എന്ന വിശ്വാസത്തിലാണ് യൂത്ത് ഫ്രണ്ട് നേതാക്കൾ രംഗത്തുള്ളത്.

അതുകൊണ്ടു തന്നെ മഴയെ കൂസാതെ റാലി നടക്കും എന്ന ആത്മ വിശ്വാസത്തിലുമാണ് ഇവർ.കഴിഞ്ഞ 20 വർഷത്തെ യൂത്ത് ഫ്രണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇത്തരമൊരു മഹാ റാലി നടാടെയാണ്.ജെറ്റോ പ്രസിഡണ്ട് ആയിരിക്കുമ്പോൾ പാലായിൽ നിന്നും പൊൻകുന്നത്തേക്കു നടത്തിയ മാർച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .അതിനു ശേഷം തോമസുകുട്ടി വരിക്കയിൽ പ്രസിഡണ്ട് ആയ ശേഷമാണ് വലിയൊരു കാമ്പയിൻ സംഘടനാ ഏറ്റെടുത്തത്. ഏതാണ്ട് 2000 ത്തോളം യുവജന വോളണ്ടിയർമാർ ചിട്ടയായി മാർച്ച് ചെയ്യുന്ന യുവജന റാലിയാണ്‌ സംഘടിപ്പിക്കപ്പെടുന്നത്. നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ നിന്നും പാലാ മുൻസിപ്പാലിറ്റിയിൽ നിന്നുമാണ് കൃത്യതയോടെ 2000 യുവജനങ്ങൾ പങ്കെടുക്കുന്ന മഹാറാലി നടത്തുന്നത്.

റാലിക്ക് ശേഷം കുരിശുപള്ളി കവലയിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നിന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി റാലിയെ അഭിവാദ്യം ചെയ്യും. തുടർന്ന് കേരള കോൺഗ്രസ് എം പാർട്ടി പ്രവർത്തകർ കൂടി പങ്കെടുക്കുന്ന പൊതു സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും . യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 9 ന് 4 മണിക്ക് പാലാ

കിഴതടിയൂർ ബൈപ്പാസിൽ നിന്നും 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന റാലിയിൽ ഓരോ മണ്ഡലത്തിന്റെയും പ്രത്യേക ബാനറിന്റെ കീഴിൽ 10 പേർക്ക് ഒരു ടീം ക്യാപ്റ്റൻ എന്ന നിലയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക യൂണിഫോമിൽ അണിനിരക്കുന്ന യുവജന റാലിക്ക് വാദ്യ മേളങ്ങളുടെ അകമ്പടി ഉണ്ടായിരിക്കും. കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശത്ത് കൂടി ളാലം പാലം കടന്ന് കുരിശുപള്ളി കവലയിലേക്ക് എത്തുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി 13 മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ടിന്റെ മേഖലാ സമ്മേളനങ്ങൾ നടന്നു.പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ബൈജു പുതിയിടത്ത്ചാലിൽ, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, എന്നിവർ നേതൃത്വം നൽകി. റാലിക്കും പൊതുസമ്മേളനത്തിനും, പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിലിനോടൊപ്പം, സംസ്ഥാന സെക്രട്ടറിമാരായ സുനിൽ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, മനു തെക്കേൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ,

സച്ചിൻ കളരിക്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പൂവത്തോലി, ട്രഷറർ മാർട്ടിൻ ചിലമ്പൻ കുന്നേൽ, ജില്ലാ സെക്രട്ടറിമാരായ ബിനു പുലിയൂറുമ്പിൽ, സുജയ് കളപ്പുരക്കൽ, ആന്റോ വെള്ളപ്പാട്,ബിനേഷ് പാറാംതോട്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ കരുൺ കൈലാസ്, സക്കറിയാസ് ഐപ്പൻപറമ്പിൽകുന്നേൽ, സഞ്ജു പൂവക്കുളം, അജോയ് തോമസ്, ടിറ്റോ കൊല്ലിതാഴെ, രാഹുൽ കൃഷ്ണൻ, ബിബിൻ മരങ്ങാട്, തോമസ് ബേബി, അബി അബു, അഖിൽ മാത്യു, അമൽ വിനോദ്,നിതിൻ മാത്യു, എബിൻ തോമസ് എന്നിവർ നേതൃത്വം നൽകും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ   

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top