പാല: 2018 ൽ പൂർത്തിയായ പാലതൊടുപുഴ ഹൈവേയിൽ നിരന്തരമുണ്ടായ ഏകദേശം 300 അപകടങ്ങളും 50 ൽ പരം ആളുകളുടെ മരണങ്ങളും നടന്നിട്ടും ഈ കാര്യം പത്ര ദൃശൃമാധ്യമങ്ങളും റിപ്പോർട്ടുചെയ്തിട്ടും പരിഹരിക്കേണ്ട ചുമതലയുള്ള പൊതുമരാമത്ത് ഹൈവേ വിഭാഗത്തിലെയും ഉദ്യോ ഗന്ഥരും ജില്ലയിലെ റോഡ് സുരി ഷാ ഉദ്യോ ഗന്ഥരും ഒരു നടപടികൾക്കും തയ്യാറാകുന്നില്ല നഷ്ടപ്പെടുന്നമനുഷ്യ ജിവനുകൾക്ക് വിലക ല്‌പിക്കാത്തത് ഏറെ ദുഖകരവും പ്രതിക്ഷേധകരവുമാണ്.

കഴിഞ്ഞ ഏതാനും വർഷമായി ഉണ്ടാ കൊണ്ടിരിക്കുന്നഅപകട മരണങ്ങൾ പരിഹാരം ഉണ്ടാകണമെന്ന്എല്ലാ മാസവും കൂടുന്ന താലൂക്ക് വികസന യോഗത്തിൽ കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പിയും സമതിയംഗം അഡ്വ : ആൻ്റണി ഞാവള്ളിയും പരാതി ഉന്നയിച്ചു വരുന്നതാണ്കഴിഞ്ഞ ദിവസം കൂടിയ താലൂക്ക് വികസന യോഗത്തിൽ വരെ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പിയും അഡ്വ ആൻ്റണി ഞാവള്ളിയും വിഷയം ഉന്നയിച്ചു പരാതിപ്പെട്ടിരിന്നു. ഉദ്യോഗസ്ഥർക്ക്സ്ഥലം എം ൽ എ മാണി സി കാപ്പെൻ്റെയും സമതിയംഗങ്ങളുടെ യോ പങ്കെടുക്കുന്ന ജനപ്രതിനിധികളുടെയും ആർ.ഡി.ഒയുടെ യോ നിർദ്ദേശങ്ങൾക്ക് വില കല്പിക്കുന്നില്ല .കലക്ടർ ചെയർമാനായ റോഡ് സുരക്ഷാ കൗൺസിലും നാറ്റ്പാക് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിക്ക് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല
ജനം തെരഞ്ഞെടുത്ത ഉത്തരവാദിത്വപ്പെട്ട എം എൽ എ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രിയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടാൽ പോലും ചുമതലയുള്ള ഉദ്യോ ഗന്ഥർ പുല്ലു വിലയാണ് കല്പിക്കുന്നത് ഗവമ്മെൻ്റ് പിരിച്ചുവിടൽ ഉൾപ്പെടെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും അനുസരണയും കാര്യക്ഷമതയും ദീർഘവീക്ഷണത്തോടുകൂടി ജോലി ചെയ്യുന്ന ഉദ്യോ ഗന്ഥരെ നിയമിച്ച് പ്രശ്ന പരിഹാരം കാണമെന്നും പീറ്റർ പന്തലാനി ആവശ്യപ്പെട്ടു
