പാലാ :മാനം കറുക്കുമ്പോൾ മനം കറുക്കാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് പാലായിലെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ .കഴിഞ്ഞ മൂന്നു മാസ കാലമായി മഹാ സംഗമത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു നേതാക്കളും പ്രവർത്തകരും .കർക്കിടകം 24 ശനിയാഴ്ച സമ്മേളനം നിശ്ചയിച്ചപ്പോൾ ആശങ്കകളുണ്ടായിരുന്നെങ്കിലും ;പ്രവർത്തകരുടെ ആവേശത്തിൽ ശനിയാഴ്ച മഴ ആയാലും ചോരാത്ത ആത്മ വിശ്വാസവുമായി പ്രവർത്തകർ കൂടെയുണ്ട് .മൂന്നിലവ് മുതൽ കൊഴുവനാൽ വരെ നീണ്ടു കിടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ പഞ്ചായത്ത് തല കമ്മിറ്റികളും യൂണിറ്റ് യോഗങ്ങളും ചേർന്ന് മഹാ യോഗത്തിന്റെ പ്രാധാന്യം നേതാക്കൾ വിവരിച്ചു .

20 വര്ഷങ്ങള്ക്കു ശേഷമാണ് ഇത്തരത്തിലൊരു വലിയ കാമ്പയിൽ നിശ്ചയിച്ചത് എന്നതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവർത്തകരും.പ്രവർത്തകർക്കു എത്തിച്ചേരാനുള്ള വാഹനങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു നേതാക്കളൊക്കെയും .ആയിരത്തോളം കൊടികളാണ് തയ്യാറാക്കിയിരിക്കുന്നത് .
ഓഗസ്റ്റ് 9 ന് 4 മണിക്ക് പാലാ കിഴതടിയൂർ ബൈപ്പാസിൽ നിന്നും 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന റാലിയിൽ ഓരോ മണ്ഡലത്തിന്റെയും പ്രത്യേക ബാനറിന്റെ കീഴിൽ 10 പേർക്ക് ഒരു ടീം ക്യാപ്റ്റൻ എന്ന നിലയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക യൂണിഫോമിൽ അണിനിരക്കുന്ന യുവജന റാലിക്ക് വാദ്യ മേളങ്ങളുടെ അകമ്പടി ഉണ്ടായിരിക്കും. കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശത്ത് കൂടി ളാലം പാലം കടന്ന് കുരിശുപള്ളി കവലയിലേക്ക് എത്തുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്.

റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി 13 മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ടിന്റെ മേഖലാ സമ്മേളനങ്ങൾ നടന്നു.പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ബൈജു പുതിയിടത്ത്ചാലിൽ, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, എന്നിവർ നേതൃത്വം നൽകി. റാലിക്കും പൊതുസമ്മേളനത്തിനും, പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിലിനോടൊപ്പം, സംസ്ഥാന സെക്രട്ടറിമാരായ സുനിൽ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, മനു തെക്കേൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ, സച്ചിൻ കളരിക്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പൂവത്തോലി, ട്രഷറർ മാർട്ടിൻ ചിലമ്പൻ കുന്നേൽ, ജില്ലാ സെക്രട്ടറിമാരായ ബിനു പുലിയൂറുമ്പിൽ, സുജയ് കളപ്പുരക്കൽ, ആന്റോ വെള്ളപ്പാട്,ബിനേഷ് പാറാംതോട്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ കരുൺ കൈലാസ്, സക്കറിയാസ് ഐപ്പൻപറമ്പിൽകുന്നേൽ, സഞ്ജു പൂവക്കുളം, അജോയ് തോമസ്, ടിറ്റോ കൊല്ലിതാഴെ, രാഹുൽ കൃഷ്ണൻ, ബിബിൻ മരങ്ങാട്, തോമസ് ബേബി, അബി അബു, അഖിൽ മാത്യു, അമൽ വിനോദ്,നിതിൻ മാത്യു, എബിൻ തോമസ് എന്നിവർ നേതൃത്വം നൽകും.
തോമസ് കുട്ടി വരിക്കയിൽ; സുനിൽ പയ്യപ്പള്ളിൽ; സിജോ പ്ലാത്തോട്ടം, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ; സച്ചിൻ കളരിയ്ക്കൽ, ജയിംസ് പൂവത്തോലിൽ; കരുൺ കൈലാസ്, സഖറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ എന്നിവരടങ്ങിയ പ്രിസീഡിയമാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ