
പാലാ: വനിതകൾ സമൂഹത്തിന്റെയും, രാഷ്ട്രത്തിന്റെയും മുൻ നിരയിലേക്ക് കൂടുതലായി വരണമെന്നും അതിനായി കത്തോലിക്കാ കോൺഗ്രസ് വനിതാ കൗൺസിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത വനിതാ കൗൺസിൽ നടത്തിയ നേതൃത്വ ശില്പശാല – സജ്ജം 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കാകയായിരുന്നു അദ്ദേഹം. പാലാ രൂപതയിലെ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി, സ്ത്രീകളെ സമൂഹത്തിൻ്റെ നേതൃനിരയിലേക്ക് എത്തിക്കുന്നതിനായിട്ടായിരുന്നു ഒരു ദിവസത്തെ പരിശീലന പരിപാടി.
ഭരണങ്ങാനം അന്ന നിധിരി നഗറിലെ (മാതൃഭവനിൽ) സമ്മേളനത്തിൽ ഗ്ലോബൽ സെക്രട്ടറിയും വനിതാ കോർഡിനേറ്ററുമായ ശ്രീമതി ആൻസമ്മ സാബു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ സ്ത്രീ ശാക്തീകരണ സന്ദേശം നൽകി. രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധിരി മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ വനിതാ കോർഡിനേറ്ററും, കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി വൈസ് പ്രസിഡന്റും, മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീമതി ഷിജി ജോൺസൺ, ഗ്ലോബൽ സെക്രട്ടറിയും,

യൂത്ത് കോർഡിനേറ്ററും, സംരംഭകയുമായ ശ്രീമതി ജോയിസ് മേരിയും ക്ലാസ്സ്‌കൾക്ക് നേതൃത്വം നൽകി. രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, രൂപതാ കോർഡിനേറ്റർ റൈബി രാജേഷ്, ലിബി മണിമല, ബെല്ല സിബി, അന്നകുട്ടി, ലൈസമ്മ ജോർജ്, സുജ ജോസഫ്, മോളി തോമസ്, ഡാലിയ ഫ്രാൻസിസ്, ക്ലിൻറ് അരിപ്ലക്കൽ എന്നിവർ ശില്പശാലാക്ക് നേതൃത്വം നൽകി.