Kerala

വൈദ്യുതി പോസ്റ്റ് ഏതു സമയവും മറിഞ്ഞു വീഴാം :കാലിത്തൊഴുത്ത് കാലിയാവുമോ എന്ന ആശങ്കയിൽ ഒരു ക്ഷീര കർഷകൻ

പാലാ :മാസങ്ങളായി ഒരു ക്ഷീര കർഷകൻ വൈദ്യുതി വകുപ്പ് മേധാവികളോട് പറയുന്നു ഈ പോസ്റ്റ് ഒന്ന് മാറ്റിയിട്ടു തരണേ .എന്റെ പശുക്കളെല്ലാം ചത്ത്‌ പോവുമെ എന്ന് .പക്ഷെ അധികാരികൾ കനിയാത്തതിനാൽ തന്റെ ഏക വരുമാന മാർഗമായ പശുക്കൾ കൂട്ടത്തോടെ ചത്ത് പോവുമെന്ന പേടിയിലാണ് ഈ ക്ഷീര  കർഷകൻ .

പാലാ മുണ്ടുപാലം ആശാ നിലയം ഭാഗത്തുള്ള ഷാജി പൊടിമറ്റത്തിൽ എന്ന ക്ഷീര കർഷകനാണ് തന്റെ ഏക വരുമാന മാർഗമായ പശുക്കൾ ചത്തു പോകുമെന്ന പേടിയിലുള്ളത് .പോസ്റ്റ് പശുത്തൊഴുത്തിലേക്കു അപകടകരമായ രീതിയിൽ ചരിഞ്ഞു നിൽപ്പ് തുടങ്ങിയിട്ട് മാസങ്ങളായി .അപ്പോൾ തന്നെ കെ എസ് ഇ ബി അധികാരികളെ അറിയിചെയ്യുള്ളതാണെന്നും ഷാജി കോട്ടയം മീഡിയയോട് പറഞ്ഞു .

പക്ഷെ ഇപ്പോൾ വരാം എന്നല്ലാതെ ഒന്നും പറഞ്ഞിട്ടില്ല എന്ന് ഷാജി പറയുന്നു .മഴയും കാറ്റും ഉള്ളപ്പോൾ പശുക്കളെ കൂട്ടിൽ നിന്നും പുറത്തിറക്കി നിർത്തുകയാണ് ഇപ്പോൾ ഈ ക്ഷീര കർഷകൻ ചെയ്യുന്നത് .ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കാൻ അനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ഈ ചെറിയ പ്രശ്നത്തിന് പരിഹാരം കാണാതെ വലിയ കാര്യങ്ങൾ ക്ഷീര കർഷകരെ പഠിപ്പിക്കേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ ക്ഷീര കർഷകരും പറയുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top