
കോട്ടയം താലൂക്കിൽ പ്രവർത്തിക്കുന്ന അമയന്നൂർ NFSA ഗോഡൗൺ നിർത്തലാക്കി
എസ് എച്ച് മൗണ്ടിലേക്ക് ഗോഡൗൺ മാറ്റാനുള്ള
A M സജീന എന്ന ഉദ്യോഗസ്ഥയുടെ അശാസ്ത്രീയവും ഏകപക്ഷീയവുമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് തടയുക.വർഷങ്ങളായി അമയന്നൂരിൽ പ്രവർത്തിച്ചു വരുന്നതും കഴിഞ്ഞവർഷം ഉറവയ്ക്കൽ ഗോഡൗൺ നിർത്തലാക്കി അമയന്നൂരിലേക്ക് ലയിപ്പിക്കുകയും ചെയ്തപ്പോൾ നിലവിൽ NFS A ഗോഡൗണിൽ തൊഴിലാളികളായി ചുവട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ രജിസ്ട്രേഷൻ ഉള്ള 52 തൊഴിലാളികൾ എഐടിയുസി.
സി ഐ ടു യു.
ഐ ൻ റ്റി യു സി, ബിഎംഎസ് എന്നീ യൂണിയനുകളിൽ പെട്ടവർ ജോലിയെടുത്തു വരുന്നതുമാണ്.മുമ്പ് സപ്ലൈകോ ഉദ്യോഗസ്ഥർ തന്നെ ആണ് അമയന്നൂർ ഗോഡൗൺ കണ്ടെത്തി വാടക കരാർ ഉറപ്പിച്ച് ഏറ്റെടുത്തത്. കഴിഞ്ഞവർഷം ഉറവക്കൽ ഗോഡൗൺ നിർത്തലാക്കി അമേയന്നൂരിലേക്ക് ലയിപ്പിക്കുമ്പോഴും ഈ ഗോഡൗൺ സുരക്ഷിതമാണ് എന്നാണ് ഉദ്യോഗസ്ഥർ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനോട് ചർച്ചയിലൂടെ പറഞ്ഞ് വിശ്വസിപ്പിച്ചത്.. അവിടെ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ചുമട്ടുതൊഴിലാളി ബോർഡും കെട്ടിട മാനേജ്മെന്റുമായി ചർച്ച നടത്തി പരിഹരിക്കേണ്ടതുമാണ്.. ഇതൊന്നും ചെയ്യാതെ ഏകപക്ഷീയ തീരുമാനമാണ് സ്വീകരിക്കുന്നത്.നിലവിൽ ഗോഡൗൺ മാറ്റാൻ ഉദ്ദേശിക്കുന്ന SHമൗണ്ടിലുള്ള ഗോഡൗണിൽ രാസവളം സൂക്ഷിച്ചിരിക്കുകയാണ് ഉറവക്കൽ ഗോഡൗൺ മാറ്റുമ്പോൾ അങ്ങോട്ട് മാറ്റാമോ എന്ന് ബോർഡ് ചോദിച്ചപ്പോൾ രാസവളം ഇരുന്നിടതോ ഇരിക്കുന്നിടത്തോ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ പാടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതും. തുടർന്ന് അമയന്നൂരിലേക്ക് മാറ്റിയതും. എസ് എച്ച് മൗണ്ട് ഗോഡൗണിൽ നിലവിൽ ചുമട്ടുതൊഴിലാളി ബോർഡിന്റെ തന്നെ രജിസ്ട്രേഷൻ കാർഡുള്ള 42 തൊഴിലാളികൾ ജോലി ചെയ്തു വരികയാണ്.
അങ്ങോട്ട് മറ്റ് തൊഴിലാളികളെ വിന്യസിക്കാൻ പറ്റുന്നതല്ല വലിയ സംഘർഷം ഉണ്ടാകാൻ ഇട വരുന്നതാണ് ഈNFSA ഉദ്യോഗസ്ഥയുടെ തീരുമാനം. ഓണവും ത്രിദില ഇലക്ഷനും വരാൻ പോകുന്ന ഈ സമയത്ത് കൂടുതൽ അരിയും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങളും ജനങ്ങൾക്ക് എത്തിക്കുന്നതിന് ലോഡ് ഇറക്കി കയറ്റി പോകേണ്ട സമയത്ത് ഇത്തരം ജനദ്രോഹ നടപടികൾ ഉദ്യോഗസ്ഥർ നടത്തി മാധ്യമങ്ങളിൽ വാർത്തയാക്കി തൊഴിലാളികളെയും യൂണിയനുകളെയും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനേയും പ്രതിസന്ധിയിൽ ആക്കാനെ ഈ നീക്കം കൊണ്ട് നടക്കുകയുള്ളൂ. ഭക്ഷ്യ വകുപ്പിനും സർക്കാരിനും കളങ്കം വരുത്തുന്ന നടപടികളാണ് ഇതുമൂലം ഉണ്ടാവാൻ പോകുന്നത്.ആരുടെ താൽപര്യത്തിനാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥ ഏകപക്ഷീയമായി ഇത്തരം ജനവിരുദ്ധനടപടികൾ ധിക്കാരപൂർവ്വം നടത്തുന്നതെന്ന് മനസ്സിലാവുന്നില്ല.

ഇക്കാര്യത്തിൽ തൊഴിലാളികൾക്കും യൂണിയനുകൾക്കും ശക്തിയായ പ്രതിഷേധമുണ്ട് ഇതിനെതിരെ തൊഴിലാളികളും യൂണിയനുകളും അതിശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നിർബന്ധിക്കപ്പെടുകയാണ് ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ബന്ധപ്പെട്ട വകുപ്പ് അധികാരികളും മന്ത്രിയും ആവശ്യമായ നിർദ്ദേശം നൽകി അമയന്നൂർ ഗോഡൗൺ നിലനിർത്തുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു
കേരള സ്റ്റേറ്റ് ചുമട്ടുതൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്
ബാബുK ജോർജ്ജും
സെക്രട്ടറി എംജി ശേഖരനും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു..
എം ജി ശേഖരൻ
9747008483