പാലാ :പാലായിലെ സയറന് തടയിടാൻ ആരും ശ്രമിക്കേണ്ട .അത് തുടരുക തന്നെ ചെയ്യും .പാലായിൽ മുഴങ്ങുന്ന സയറൻ ശബ്ദ ശല്യമുണ്ടാക്കുന്നു എന്ന ഡോക്ടർ കാപ്പന്റെ (ജനതാദൾ എസ്) പരാതിയിൽ സഹോദരനായ മാണി സി കാപ്പൻ ഉടനടി തീരുമാനം എടുത്തു.പാലായിലെ സയറൻ ശീലമായതാണ് അത് തുടർന്നോട്ടെ .ഇന്നത്തെ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

ഭരണങ്ങാനം കെ എസ് ഇ ബി ആഫീസിൽ വിളിച്ചാൽ മാന്യമല്ലാത്ത മറുപടി ലഭിക്കുന്നു എന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി .തെരുവുനായ വിഷയത്തിൽ ആന്റണി ഞാവള്ളിയും ,ജോസുകുട്ടി പൂവേലിയും ഒന്നിച്ചാണ് പരാതി ഉന്നയിച്ചത്.പീറ്റർ പന്തലാനി വളർത്തു പട്ടികൾക്ക് ബെൽറ്റിടണമെന്ന നിദേശിച്ചത് പരിഗണിച്ചിട്ടുണ്ട് .പൈകയിലെ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുവെന്ന സതീഷ് ബാബു (കേരളാ കോൺഗ്രസ് ബി )പരാതിയും സ്വീകരിച്ചിട്ടുണ്ട് .
പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിനു സമീപമുള്ള 13 കക്കൂസുകൾ പൊതു ജനത്തിനായി തുറന്നു കൊടുക്കാതെ വാതിൽ പാതി ചാരുന്നത് ഒഴിവാക്കി അത് തുറന്നു കൊടുക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു .മിനി സിവിൽ സ്റ്റേഷന് അഗ്നി സുരക്ഷാ ലഭിച്ചിട്ടുണ്ടോ എന്ന ജോസുകുട്ടി പൂവേലിയുടെ ചോദ്യത്തിന് നടപടി അന്വേഷിച്ചു വിവരം അറിയിക്കാമെന്ന് മറുപടി ലഭിച്ചു .

വടയാർ മംഗള ഗിരി ബസില്ലാത്തതും ,കോലാഹലമേട് ബസ്സ് ഇല്ലാത്തതും പരാതി വന്നപ്പോൾ ആർ ടി ഒ യെ അറിയിക്കുവാൻ തീരുമാനിച്ചു .ചർച്ചയിൽ ജോസുകുട്ടി പൂവേലി ;പീറ്റർ പന്തലാനി.കെ സി നായർ ;ആന്റണി ഞാവള്ളി.സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു .