
പാലാ: ഇന്നത്തെ താലൂക്ക് വികസന സമിതിയിൽ പ്രത്യേകതയുള്ള പരാതിയുമായെത്തിയത് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ എം.ജെ തോമസ് മുണ്ടമറ്റമാണ്. അയൽക്കാരിയായ റഷ്യക്കാരിയുടെ ആട് വളർത്തൽ കാരണം ജീവിക്കാൻ വയ്യാതായെന്ന് എം.ജെ തോമസ് താലൂക്ക് വികസന സമിതിയിൽ പരാതി ഉന്നയിച്ചു.
50 ഓളം ആടുകളെ വളർത്തുന്ന റഷ്യാക്കാരി അടുത്ത വീടുകളിലേക്കും ,റോഡിലേക്കും ഇവയെ അഴിച്ചു വിടുന്നത് വഴി വഴിയാത്രക്കാരായ ഇരുചക്ര വാഹനക്കാർ വഴിയിൽ വീഴുന്നത് പതിവ് കാഴ്ചയാണ് .

കൂടാതെ അയൽക്കാരുടെ കൃഷിയും ഈ ആടുകൾ നശിപ്പിക്കുകയാണ്. തൻ്റെ 50 ഓളം വാഴകൾ നശിപ്പിച്ചെന്നും തോമസ് മുണ്ടമറ്റം സഭയിൽ പറഞ്ഞു. പരാതിപെട്ടവരെ വാക്കത്തി എടുത്ത് വെല്ലുവിളിച്ചെന്നു എം.ജെ തോമസ് മുണ്ടമറ്റം കോട്ടയം മീഡിയയോട് പറഞ്ഞു.
48 അയൽവാസികൾ ഒപ്പിട്ട പരാതി പോലീസ് സ്‌റ്റേഷനിലും ,ആർ.ഡി.ഒ യുടെ പക്കലും കൊടുത്തെങ്കിലും നടപടി ഒന്നും ആയില്ലെന്ന് തോമസ് മുണ്ടമറ്റം സഭയിൽ പരാതി ഉന്നയിച്ചു.പോലീസ് സ്റ്റേഷനിൽ താലൂക്ക് സഭയുടെതായി അറിയിക്കാം എന്നും മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു.