മുല്ലപ്പെരിയാർ ജല വിഷയത്തിൽ ഇടുക്കി ജില്ല തമിഴ് നാടിനോട് ചേർക്കണമെന്ന് തമിഴ് സംഘടനകൾ നിർദ്ദേശം വച്ചപ്പോൾ ദേശീയ പാർട്ടികൾക്കു മിണ്ടാട്ടം മുട്ടിയത് നമ്മൾ കണ്ടു .അതിൽ തന്നെ എൻ സി പി തമിഴ്നാട് ഘടകം ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തിരുന്നു . സിപിഎം ;സിപിഐ ;കോൺഗ്രസ് ;ബിജെപി ;തുടങ്ങിയ കക്ഷികളും അന്ന് അതിനെ കുറിച്ച് അജ്ഞത നടിക്കുകയാണ് ചെയ്തത് .

ഇപ്പോൾ ഛത്തീസ് ഗഡ് വിഷയത്തിലും ദേശീയ പാർട്ടികളുടെ ഇരുട്ടത്താപ്പാണ് വ്യക്തമായിരിക്കുന്നത് .കേരളത്തിൽ മാത്രം കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം മുടന്തി മുടന്തി നടത്തുന്ന കോൺഗ്രസ് മറ്റ് സംസ്ഥാനങ്ങളിൽ ഈ വിഷയത്തെ കുറിച്ച് ഉരിയാടുന്നെയില്ല .മാറ്റ് സംസ്ഥാനങ്ങളിൽ ഈ വിഷയം ഉന്നയിച്ചാൽ കോൺഗ്രസിന്റെ തന്നെ നിലനിൽപ്പ് അപകടത്തിലാവുമെന്നു അവർക്കു അറിയാവുന്നതു കൊണ്ടാണ് കേരളത്തിൽ മാത്രം നിയന്ത്രിച്ചുള്ള സമരം നടത്തുന്നത് .
അതെ സമയം കേരളാ കോൺഗ്രസുകൾ ഈ വിഷയം സജീവമായി നിലനിർത്തുകയും സമരം നടത്തുകയും ചെയ്യുന്നത് ഈ വിഷയത്തിൽ അവർക്കു നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത കൊണ്ട് മാത്രമാണ് .നഷ്ടപ്പെടുവാൻ ഉണ്ടെങ്കിൽ അവർ സമരത്തിൽ നിന്നും പിന്മാറിയിരുന്നേനെ എന്നുള്ളത് പരമാര്ഥമാണ് .കാരണം സംയുക്ത കേരളാ കോൺഗ്രസ് യു ഡി എഫിൽ ആയിരുന്നപ്പോൾ റബ്ബർ ഇറക്കുമതി നിർത്തിയില്ലെങ്കിൽ കേരളാ കോൺഗ്രസ് മുന്നണി വിടും എന്ന ഒരു നിർദ്ദേശം രണ്ടാം യു പി എ സർക്കാരിന്റെ മുന്നിൽ വയ്ക്കണമെന്ന നിർദ്ദേശം വന്നപ്പോൾ ;ഭരണം നഷ്ടപ്പെടുത്തി കൊണ്ട് ഉള്ള ഒരു കർഷക സ്നേഹവും വേണ്ടെന്ന് അന്ന് കെ എം മാണിയടക്കമുള്ളവർ നിർദ്ദേശിച്ചിരുന്നു .

ബിജെപി ക്കു ഛത്തീസ് ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കൊണ്ട് സാധിക്കുമെങ്കിലും കേരളത്തിൽ അവർക്കു വമ്പിച്ച ക്ഷീണമാണ് ഉണ്ടാക്കുവാൻ പോകുന്നത് .ഷോൺ ജോർജ്;സുമിത് ജോർജ് തുടങ്ങിയവർ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുവാൻ താല്പര്യപ്പെടുമ്പോളും അത്ര ശുഭകരമല്ല ഭാവി .അതുകൊണ്ടു തന്നെ ബിജെപി യിലെ ക്രിസ്ത്യൻ നേതാവ് അനൂപ് ആന്റണി അമിത്ഷായെ കണ്ടു ചർച്ച നടത്തുവാനും മുന്നിട്ടിറങ്ങി .
ഇടുക്കി തമിഴ്‌നാടിനോട് ചേർക്കുന്ന പ്രശ്നത്തിലും ;ഛത്തീസ് ഗഡിലെ കന്യാസ്ത്രീ അറസ്റ്റിലും വെളിവാകുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഇരുട്ടത്താപ്പ് നയമാണ് എന്ന് പറയാതെ വയ്യ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ