Kerala

 ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ അൽഫോൻസ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം:ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനവും അൽഫോൻസാ നാമധാരികളെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു.അൽഫോൻസാ ജോയി തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി.അൽഫോൻസാ റോസ് തയ്യിൽ ആമുഖപ്രഭാഷണം നടത്തി.

ജോമോൻ കടപ്ലാക്കൽ,ജെസ്ബിൻ വാഴയിൽ , സേറാ ആൻ ജോസഫ് താന്നിക്കൽ,സിനി വളയത്തിൽ , അൽഫോൻസാ ജിബിൻ ചിറ്റേത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അൽഫോൻസാ സൂക്തങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. സൺഡേ സ്കൂളിലെ അൽഫോൻസാ നാമധാരികളായ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ബ്ലൂ ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സിസ്റ്റർ ഷാൽബി മുകളേൽ സി എം.സി, സ്റ്റെഫി ജോസ് മൈലാടൂർ, അനു മനേഷ് മുന്തിരിങ്ങാട്ടുകുന്നേൽ, റ്റോബിൻസ് ജോസഫ് കൊച്ചുപുരക്കൽ, സാന്റോ സിബി തേനംമാക്കൽ,സാന്ദ്രാ മാത്യു കൊച്ചുപറമ്പിൽ, ജോർജുകുട്ടി സജി വയലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top