പാലാ :അത്യുന്നതിയിൽ നിൽക്കുന്ന ഭാരതാംബയുടെ നെഞ്ചിലെ വൃണമായി ഛത്തീസ്ഗഡ് സംഭവം മാറിയിരിക്കുന്നുവെന്ന് പാലാ ഗ്വാഡ ലൂപ്പെ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ അഭിപ്രായപ്പെട്ടു.ഛത്തീസ് ഗഡ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് ഒരു കൈയ്യിൽ മഞ്ഞയും വെള്ളയും കലർന്ന പേപ്പൽ പതാകയും മറുകൈയിൽ എരിയുന്ന തീപ്പന്തവുമായി പാലാ ഗ്വാഡലൂപ്പെ ഇടവകയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഫാദർ ജോഷി പുതുപ്പറമ്പിൽ.

മിഷിനറി ഗ്രഹാം സ്റ്റെയിന്സിനെയും മക്കളെയും ജീവനോടെ വാഹനത്തിലിട്ട് കത്തിച്ച ക്രൂരതയുടെ തുടർച്ചയായി വേണം ഈ അക്രമങ്ങളെ കാണുവാൻ ;ഇപ്പോൾ അവർ പറയുന്നു മതംമാറ്റിയെന്ന് .സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും നാളും ക്രൈസ്തവ മിഷനറി മാർ മതം മാറ്റൽ ഒരു അജണ്ടയായി എടുത്തിരുന്നെങ്കിൽ ഇതിനകം തന്നെ ഭാരതം ക്രൈസ്തവ രാജ്യമായി മാറിയിരുന്നേനെയെന്നും ഫാദർ ജോഷി പുതുപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിലെ ജാതി വ്യവസ്ഥകളിൽ വന്ന മാറ്റം ഒരു വിഭാഗത്തെ രോക്ഷം കൊള്ളിച്ചതാണ് ഛത്തീസ്ഗഡ് സംഭവത്തിലെ യഥാർത്ഥ കാരണമെന്നു കർമ്മലീത്ത മിഷനറിയാംഗം ഫാദർ തോമസ് തോപ്പിൽ അഭിപ്രായപ്പെട്ടു .അവിടെയൊക്കെ ഓരോ സമുദായത്തിനും ഓരോ ജോലിയാണ് പറഞ്ഞിരിക്കുന്നത് .ആ സമുദായത്തിൽ പെട്ടവർ വിദ്യാസമ്പന്നർ ആവുമ്പോൾ ജോലി ചെയ്യുവാൻ ആളെ കിട്ടാതാകുന്നു ഇതാണ് സമ്പന്നർ മിഷനരിമാർക്കെതീരെ തിരിയുവാൻ കാരണമെന്നും ഫാദർ തോമസ് തോപ്പിൽ പറഞ്ഞു .

ഫാദർ ജോഷി പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് ഉദ്‌ഘാടനം നിർവഹിച്ചു .ഷെറിൻ കെ സി ജനകീയ വികസന സമിതി ജോയിന്റ് സെക്രട്ടറി ;ജോസ് വർക്കി ;ജൂബി ജോർജ് ;എബിൻ ജോസഫ് ഇടവക സമിതി സെക്രട്ടറി ;എം പി മണിലാൽ ഇടവക വികസന സമിതി സെക്രട്ടറി ജോർജ് പള്ളിപറമ്പിൽ ട്രസ്റ്റി എന്നിവർ പ്രസംഗിച്ചു .ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലിൽ ;ജിഷോ ചന്ദ്രൻകുന്നേൽ ;ടോമി തകിടിയേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു .