Kerala

ഒരു കൈയ്യിൽ പച്ചില കാണിച്ച് കുഞ്ഞാടുകളെ കൊണ്ട് പോകുന്നവരുടെ മറു കൈയ്യിൽ അറക്കുവാനുള്ള വാൾ ഉണ്ടെന്നുള്ളത് കരുതിയിരിക്കണം :ഔസേപ്പച്ചൻ വാളിപ്ലാക്കൽ

പാലാ :ഒരു കൈയ്യിൽ പച്ചില കാണിച്ച് കുഞ്ഞാടുകളെ കൊണ്ട് പോകുന്നവരുടെ മറു കൈയ്യിൽ കുഞ്ഞാടിനെ അറക്കുവാനുള്ള വാൾ ഉണ്ടെന്നുള്ളത് കരുതിയിരിക്കണമെന്ന്  കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ ചാർജ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തിൽ ഛത്തീസ്‌ ഗഡ്‌ സംഭവത്തിൽ പ്രതിഷേധിച്ച് പാലായിൽ നടന്ന മെഴുകുതിരി ജ്വാല തെളിക്കൽ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ഔസേപ്പച്ചൻ വാളിപ്ലാക്കൽ.

വൈനും കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്കു കടന്നു വരുന്നവരുടെ ഹിഡൻ അജണ്ട എല്ലാവരും തിരിച്ചറിയണമെന്ന് ഔസേപ്പച്ചൻ ആഹ്വാനം ചെയ്തു.സഹനത്തിന്റെ അമ്മ അൽഫോൻസാമ്മയുടെ തിരുന്നാൾ ദിവസം തന്നെ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത് രാജ്യമാകെ മതന്യൂന പക്ഷങ്ങൾക്കു ഭരണീയർ നൽകുന്ന സന്ദേശമാണെന്ന് കരുതേണ്ടിയിരിക്കുന്നു എന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ ചാർജ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ കൂട്ടിച്ചേർത്തു.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു ;  പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സ് ,ബേബി ഉഴുത്ത് വാൽ, സണ്ണി പൊരുന്നക്കോട്ട് ,നിർമ്മലാജിമ്മി ,  തോമസ് പീറ്റർ ,സോണി മൈക്കിൾ ,ആൻ്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തേൽ ,ജിജി തമ്പി ,ലീനാ സണ്ണി ,ബിജി ജോജോ, ജോസുകുട്ടി പൂവേലിൽ ,രാജേഷ് വാളി പ്ളാക്കൽ , സുനിൽ പയ്യപ്പള്ളിൽ ;രാമചന്ദ്രൻ അള്ളും പുറം ,ടോമി തകിടിയേൽ  ,ജിഷോ ചന്ദ്രൻ കുന്നേൽ ,ടോബി തെപ്പറമ്പിൽ, അജിത് പെമ്പിള കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top