
മുണ്ടക്കയം മതംബയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവൻ കൊടുത്ത പുരുഷോത്തമന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ച് ശക്തമായ പ്രതിഷേധം ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലാണ് പ്രതിഷേധം നടക്കുന്നത് .സർക്കാർ പ്രതിനിധികളോ ജില്ലാ കളക്ടറോ വരണമെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ആവശ്യം .
സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെയാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് .എത്ര പേർ കൂടി മരിച്ചാൽ മാത്രം സർക്കാർ കണ്ണ് തുറക്കും എന്ന് പ്രതിഷേധക്കാർ അധികാരികളോട് ചോദിച്ചു.
