ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപകമായ പ്രതിഷേധം അലയടിക്കുമ്പോൾ ഇടതു എം പി മാരേ നയിച്ച് ജോസ് കെ മാണിയും ഇന്ന് ഛത്തീസ്ഗഡിൽ എത്തും .വൃന്ദ കാരാട്ട് ;എ എ റഹിം .കെ രാധാകൃഷ്ണൻ, പി പി സുനീർ എന്നിവർ സംഘത്തിലുണ്ട് .ഇന്നലെ നീതി നിഷേധത്തിനെതിരെ കേരളാ കോൺഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു .

അതേസമയം മലയാളി കന്യാസ്ത്രീകളെ തടവിലാക്കിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ. മലയാളി കന്യാസ്ത്രികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിസ്റ്റർ പ്രീതി മേരി , സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ചുമത്തിയത്.