സിപിഐ എം മല്ലപ്പള്ളി ഏരിയ കമ്മറ്റി നേതൃത്വത്തില്‍ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു. യോഗം അഡ്വ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, എന്‍സിപി ദേശീയ കൗണ്‍സില്‍ അംഗം ജോസ് കുറഞ്ഞൂര്‍, കേരള കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍, സിപിഐ മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കല്‍,

കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ജേക്കബ്ബ് മാമ്മന്‍ വട്ടശ്ശേരില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ജേക്കബ്ബ് എം ഏബ്രഹാം, ബിജെപി മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി പ്രകാശ്കുമാര്‍ വടക്കേമുറി, കേരള കോണ്‍ഗ്രസ്സ് (ബി) മണ്ഡലം പ്രസിഡന്റ് ബേബി തോട്ടത്തില്‍, സിപിഐ എം ഏരിയ കമ്മറ്റി അംഗങ്ങളായ കെ പി രാധാകൃഷ്ണന്‍, കെ കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.