Kerala

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ഫ്രാൻസിസ് ജോർജ് ;ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. സംഘം രാവിലെ 8.45 ഓടെ ഛത്തീസ്ഗഢിൽ എത്തും. അതേസമയം വിഷയത്തിൽ ലോക്സഭയിൽ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

അതേസമയം മലയാളി കന്യാസ്ത്രീകളെ തടവിലാക്കിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ. മലയാളി കന്യാസ്ത്രികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിസ്റ്റർ പ്രീതി മേരി , സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ചുമത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top