Kerala

കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി. ജെ ജോസഫ് പുഷ്പാർച്ചന നടത്തി

തൊടുപുഴ :വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് എംഎൽഎ പുഷ്പാർച്ചന നടത്തി.
നഗരസഭ, നെഹ്റു യുവകേന്ദ്ര, ത്രിതല പഞ്ചായത്തുകൾ, പൂർവ്വ സൈനിക് സേവാ പരിഷത്ത്, സേവാഭാരതി, 18 കേരള ബറ്റാലിയൻ എൻ സി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാർഗിൽ വിജയ് സ്മരണാഞ്ജലി സംഘടിപ്പിച്ചത്.

നഗരസഭാ ചെയർമാൻ കെ.ദീപക്, വൈസ് ചെയർമാൻ ജെസി ആൻ്റണി, ജില്ലാ പഞ്ചായത്തംഗം എം. ജെ ജേക്കബ്ബ്, അപു ജോൺ ജോസഫ്, എം. മോനിച്ചൻ, ടോമി കാവാലം,നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ, എച്ച് സച്ചിൻ, എക്സ് സർവ്വീസ് മെൻ ലീഗ് താലൂക്ക് സെക്രട്ടറി തൊടുപുഴ കൃഷ്ണൻകുട്ടി, പൂർവ്വ സൈനിക് സേവാ പരിഷത്ത് ജില്ലാ ചെയർമാൻ സോമശേഖരൻ നായർ, മേജർ അമ്പിളി ലാൽ കൃഷ്ണ, എൻ വേണുഗോപാൽ, എൻ രവീന്ദ്രൻ, പ്രദീപ് ആക്കിപ്പറമ്പിൽ, തോമസ് കുഴിഞ്ഞാലി എന്നിവർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

18 കേരള ബറ്റാലിയൻ എൻ.സി.സി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രഫ. പ്രിജീഷ് മാത്യൂവിൻ്റെ നേതൃത്വത്തിൽ ന്യൂമാൻ കോളേജ് എൻ.സി.സി വിഭാഗം നയിച്ച ഗാർഡ് ഓഫ് ഓണർ പരേഡും സംഘടിപ്പിച്ചു.ഡൽഹി റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത ന്യൂമാൻ കോളേജ് എൻ സി സി ബാൻ്റ് സെറ്റിൻ്റെ പരേഡ് ചടങ്ങിൽ മുഖ്യ ആകർഷണമായി.
കാർഗിൽ യുദ്ധ രക്തസാക്ഷി ലാൻസ് നായ്ക്ക് പി.കെ. സന്തോഷ് കുമാറിൻ്റെ പത്നി പ്രിയ, മകൻ അർജുനും മറ്റ് കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top