പാലായങ്കം :8 :പാലാ :ഇപ്രാവശ്യം പാലാ നഗരസഭയിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രമുഖൻ കോൺഗ്രസിന്റെ പ്രൊഫസർ സതീഷ് ചൊള്ളാനി ആയിരിക്കും.സതീഷ് ചൊള്ളാനിക്കു സീറ്റ് നൽകരുതെന്ന് പലരും പറയുന്നുണ്ടെങ്കിലും.സീറ്റ് നേടിയെടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് അനിതര സാധാരണമാണ്.

ഇന്നലെ തന്നെ പല പരിപാടികളിലെയും സജീവ സാന്നിധ്യമായിരുന്നു സതീഷ് ചൊള്ളാനി .കെ കെ എബ്രഹാം അനുസ്മരണത്തിലും;ചൂരക്കാട്ടച്ചന്റെ ഭൗതീക ശരീരം തെക്കേക്കര പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിനു വച്ചപ്പോഴും ;വി എസ് അച്യുതാന്ദന്റെ സർവ്വ കക്ഷി അനുസ്മരണ യോഗത്തിലും മൂന്ന് മണിക്കൂറിൽ മൂന്നു പരിപാടിയിലും പങ്കെടുത്ത് തന്റെ സജീവത തെളിയിക്കുകയാണ് ഈ പ്രൊഫസർ.
എല്ലാവരോടും സൗമ്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര ;കൗൺസിലിൽ ആര് പ്രകോപനം സൃഷ്ട്ടിച്ചാലും സഭ്യതയ്ക്കു നിരക്കുന്നതല്ലാത്ത ഒരു വാക്കും അദ്ദേഹത്തിൽ നിന്നുണ്ടാവില്ല .പല ഘട്ടങ്ങളിലും അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട് .ഒരിക്കൽ പാലാ ചീഞ്ഞു നാറുന്നു എന്ന ആക്ഷേപം സഭയിൽ ഉന്നയിച്ച അദ്ദേഹത്തെ കണ്ടത്തിൽ പുളിനടുന്ന മെമ്പർ രൂക്ഷമായ ഭാഷയോടെ നേരിട്ടു . ഇവിടെയൊന്നും ചീഞ്ഞു നാറിയിട്ടില്ല ;പറയുന്നയാളിന്റെ മൂക്കിന് കീഴെ വല്ലതും ചീഞ്ഞു നാറി കിടപ്പുണ്ടോ എന്ന് പരിശോധിക്കണം . പ്രസംഗത്തിലെ രൂക്ഷത കേട്ട ഷീബ ടീച്ചർ പോലും വായിലൂടെ ശാസം അകത്തോട്ടു വലിച്ച് ശൂ ശൂ ശൂ ശൂ എന്ന അരോചക ശബ്ദം മുഴക്കി . ചൊള്ളാനി സതീഷ് അതുകൊണ്ടൊന്നും പ്രകോപിതനായില്ല.പാലാ ചീഞ്ഞു നാറുന്നുണ്ടെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാമറിയാം എന്ന് മാത്രമേ പ്രതികരിച്ചുള്ളൂ.

പക്ഷെ ചില കാര്യങ്ങളിൽ അദ്ദേഹം രൂക്ഷമായി തന്നെ പ്രതികരിക്കും .കോൺഗ്രസിന്റെ പാലാ മണ്ഡലം കമ്മിറ്റി ആഫീസ് ടൗൺഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായാണെന്നു മാണി ഗ്രൂപ്പുകാർ ആരോപിച്ച് അത് ഉടനെ തന്നെ നീക്കം ചെയ്യും എന്ന നിലയിലേക്ക് വന്നപ്പോൾ സഭയിലെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രസംഗംങ്ങളിലൊന്ന് അന്ന് എല്ലാവരും കേട്ടു.അവസാനം അടുക്കളയിൽ കൂട്ടാന് രുചി കൂട്ടുന്നതിനായി അമ്മച്ചിമാർ കടുക് വറുക്കുന്നത് പോലെ ഒറ്റയൊരു പ്രയോഗം പൊളിക്കാനിങ്ങു വാ കാണിച്ചു തരാം .അത്രയൊക്കെയേ ഉള്ളൂ സതീഷ് സാറിന്റെ രൂക്ഷ പ്രയോഗങ്ങൾ .എന്നാൽ ചൊള്ളാനി മഹാത്മാ ഗാന്ധിക്ക് പഠിക്കുന്നു എന്ന് ചിലരൊക്കെ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ പറയുന്നുണ്ട് .
ചൊള്ളാനിയെ മുള്ളാണിയിൽ തറയ്ക്കാൻ ചിലരൊക്കെ ശ്രമം തുടങ്ങിയിട്ടുണ്ട് ,എന്നാൽ എനിക്കിട്ട് കിള്ളാൻ വരണ്ട മുള്ളാണി കാലിൽ കൊള്ളാതെ സൂക്ഷിച്ചോ എന്നാണ് ചൊള്ളാനിക്കു അവരോടൊക്കെ പറയുവാനുള്ളത് .മായയുടെ 18 പാലാ വാർഡിലും ;ആനി ബിജോയിയുടെ 16 അണ്ണാടിയുറുമ്പ് വാർഡിലും;ലിസിക്കുട്ടിയുടെ 17 പന്ത്രണ്ടാം മൈൽ വാർഡിലും സതീഷ് ചൊള്ളാനി നോട്ടമിട്ടിട്ടുണ്ട് . ഇതിൽ തന്നെ വോട്ട് ചേർക്കാൻ ശ്രമിച്ച അദ്ദേഹവുമായി കോൺഗ്രസ് നേതാക്കളിൽ ചിലർ ഈശാ പോശ ഉണ്ടാക്കിയതായും പറയുന്നുണ്ടെങ്കിലും . അടുക്കളയല്ലേ തട്ടീന്നും മുട്ടീന്നും ഇരിക്കും എന്നാണ് ചൊള്ളാനിക്കു പറയുവാനുള്ളത് .എന്ത് കുണ്ടാമണ്ടി ഉണ്ടായാലും സീറ്റും കൊണ്ടേ പോകൂ എന്ന നിലപാടിലാണ് പ്രൊഫസർ സതീഷ് ചൊള്ളാനി.കൂട്ടിന് അളിയൻ എ കെ ചന്ദ്ര മോഹനും ഉള്ളപ്പോൾ മുള്ളാണി കൊണ്ടുവരുന്നവരുടെ കാലിൽ തന്നെ മുള്ളാണി കയറും എന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ