പാലാ :അന്തരിച്ച ജോർജ് ചൂരക്കാട്ട് അച്ചൻ സ്വർഗസ്ഥന്റെ പക്കൽ ഇടം തേടി പോയി .നമുക്ക് മുമ്പേ നമുക്കും അവിടെ വാസ സ്ഥലം ഒരുക്കേണ്ടതിലേക്കാണ് അച്ചൻ പോയിരിക്കുന്നത് . എന്നും രൂപതയോടൊപ്പം ചരിച്ച സ്നേഹ പ്രതീകമാണ് ജോർജ് ചൂരക്കാട്ട് എന്നും വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

ഇന്ന് വൈകിട്ട് പാലാ കത്തീഡ്രൽ പള്ളിക്കടുത്തുള്ള പ്രീസ്റ്റ് ഹോമിൽ അച്ഛന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ ഒപ്പീസിനു ശേഷം ചരമ സന്ദേശം നൽകുകയായിരുന്നു വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ.
ചൂരക്കാട്ട് അച്ചൻ വിശ്രമ ജീവിതം നയിച്ച പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിനു കൊണ്ടുവന്നപ്പോൾ നൂറു കണക്കിന് വൈദീകരും ;സിസ്റ്റേഴ്‌സും ;വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നു .ഫാദർ അഗസ്റ്റിൻ തെരുവത്ത് പ്രാർത്ഥനാ ശുശ്രുഷകൾക്കു നേതൃത്വൻ നൽകി.പ്രൊഫസൺ സതീഷ് ചൊള്ളാനി ;ടോബിൻ കെ അലക്സ്;ജോസുകുട്ടി പൂവേലി ;ടോമി തകിടിയേൽ ;ജിഷോ ചന്ദ്രൻകുന്നേൽ ;തോമസ് ആന്റണി ;ബേബി വെള്ളിയേപ്പള്ളി ;ബേബിച്ചൻ മൂഴയിൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ