പാലാ ളാലം മഹാദേവ ക്ഷേത്രത്തിന് മുൻവശമുള്ള കടവ് ശുചിയാക്കി വാവുബലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വടക്കുഭാഗത്ത് കിഴക്കോട്ട് ഒഴുകുന്ന നദിയും മുൻപിൽ ശ്മശാനവും ഉള്ള ദക്ഷിണകാശി എന്ന് പുകൾപ്പെറ്റ ളാലം മഹാദേവക്ഷേത്ര സന്നിധിയിൽ വാവുബലി അർപ്പിക്കുന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു.

ആചാരവിധി പ്രകാരം ബലികർമ്മം ചെയിക്കുന്നതിന് ഉള്ള ഏർപ്പാടുകൾ എല്ലാം സജ്ജമാക്കിയിട്ടുണ്ട്.