ആലപ്പുഴ: സഖാവ് വി.എസ്.വിട പറഞ്ഞിരിക്കുന്നു.
ആലപ്പുഴയിലെ ഒരു സാധാരണ കയർ തൊ ഴിലാളിയിൽ നിന്നും ആരംഭിച്ചു ലോകം അ റിയപ്പെടുന്ന ഒരു കമ്മ്യുണിസ്റ്റ് വിപ്ലവകാരി,
ഭരണാധികാരി എന്ന എട്ടു പതിറ്റാണ്ട് വ്യാപി ച്ചു കിടന്ന ഒരു പൊതു ജീവിതത്തിനാണ് ഇ തോടെ തിരശ്ശീല വീണിരിക്കുന്നത്.അഴിമതി ക്കും ചൂഷണത്തിനും വിവേചനത്തിനും എ തിരായ സന്ധിയില്ലാത്ത പോരാട്ടത്തിന് മല യാളിക്ക് മാർഗ്ഗദർശകമായിരുന്ന ആ ധന്യ ജീവിതത്തിന്റെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ.

സഖാവ് വി.എസും ഞാനുമായുള്ള ബന്ധ ത്തിന് ഏറെ കുറെ എന്റെ ജീവിതത്തിനൊ പ്പം നീളുന്ന ദൈർഘ്യമുണ്ട്.എന്റെ ബാല്യകാ
ലത്ത് എന്റെ പിതാവ് കണിയാമ്പാറമ്പിൽ
കുമാരൻ ജോലി ചെയ്തിരുന്നത്,ഇന്ന് ആ ലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനും ഡിവൈ എസ്പി ഓഫീസും ഒക്കെ സ്ഥിതി ചെയ്തിരു ന്ന ഇടത്ത് പ്രവർത്തിച്ചിരുന്ന വെഞ്ചാറ കമ്പ നിയിലായിരുന്നു.അതു കൊണ്ട് തന്നെ നാട്ടി ൽ എങ്ങും അച്ഛൻ അറിയപ്പെട്ടിരുന്നത് ‘വെ ഞ്ചാറ കുമാരൻ’ എന്ന പേരിലായിരുന്നു.തടി കൊണ്ട് ഉണ്ടാക്കിയ തറികളിൽ കയറ്റുപായ് നെയ്യുന്ന വിഭാഗത്തിലായിരുന്നു അച്ഛന് ജോ ലി.
അതേ കമ്പനിയിൽ അതേ വിഭാഗത്തിൽ ത ന്നെയാണ് സഖാവ് വി.എസും.ജോലിയെടു ത്തിരുന്നത്.ചൂടിക്കയർ ഉണ്ടയാക്കി ഓടത്തി ൽ ചുറ്റി,തറി പ്രവർത്തിപ്പിക്കുന്നവർക്ക് എ ത്തിച്ചു കൊടുക്കുക എന്നതായിരുന്നു അ ന്ന് യുവാവായിരുന്ന സഖാവിന്റെ ജോലി. ചുട്ടി തോർത്താ യിരുന്നു അന്ന് കയർ ഫാക്ടറി തൊഴിലാളി കളുടെ വേഷം.ആല പ്പുഴ കുതിരപ്പന്തിയിലെ വീട്ടിൽ നിന്നും അ ച്ഛന് ഉച്ചഭക്ഷണം കൊണ്ട് കൊടുക്കുന്നത് എന്റെ ജോലിയായിരുന്നു.ഇന്ന് വളരെ അ
പൂർവ്വമായി മാറിക്കഴിഞ്ഞിരിക്കുന്ന,നീല അ രികുകളുള്ള വെള്ള നിറത്തിലുള്ള കവിടി പി ഞ്ഞാണത്തിലായിരുന്നു വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നത്. ഞാൻ എത്തിയെന്ന് മനസ്സിലാക്കുന്നതോട് കൂടി അച്ഛൻ തറിയിൽ നിന്നും പണി നിർ
ത്തി ഇറങ്ങി വരികയും,അച്ഛനും സഖാവ് വി എസും കൈയും കാലും മുഖവും കഴുകി വ ന്ന്,അദ്ദേഹം കൊണ്ട് വന്ന ഭക്ഷണവും എടു ത്തു ഒന്നിച്ചിരുന്ന് കഴിക്കുകയായിരുന്നു പതി വ്.വർഷങ്ങളോളം ഇത് തുടർന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം 70 കളിൽ പ്രജാ സോ ഷ്യലിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി എന്നെ
കെഎസ്ആർടിസി ഉപദേശക സമിതി അം ഗമായി ഐക്യ മുന്നണി സർക്കാർ നാമ നിർ ദ്ദേശം ചെയ്തപ്പോൾ ആ സമിതിയിൽ സഖാ വ് വിഎസിനൊപ്പം 10 വർഷക്കാലം തുടർച്ച യായി പ്രവർത്തിക്കുവാൻ സാധിച്ചു എന്നത് വളരെ അഭിമാനകരമായ ഒരു അനുഭവമാ ണ്.അന്ന് കെഎസ്ആർടിസിയുടെ ചെയർ മാൻ ഐ ജിയായിരുന്ന അലക്സാണ്ടർ
ഐ പി എസും, എം.ഡി.മുൻ മുഖ്യമന്ത്രി ഇ.
എം എസിന്റെ മകളുടെ ഭർത്താവ് സി.കെ.
ഗുപ്തനുമായിരുന്നു.

അക്കാലത്ത് ആ കമ്മിറ്റിയിൽ ഞങ്ങളെ കൂ
ടാതെ വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഇപ്പോൾ ചാലക്കുടി ലോക്സഭാ നിയോജക മണ്ഡലത്തിൽ നിന്നു ള്ള എംപിയായ ബെ
ന്നി ബെഹനാൻ,അന്ന് ചിറയിൻകീഴ് ലോക് സഭ മണ്ഡലത്തിൽ നിന്നുള്ള എംപിയായ വ യലാർ രവി,മഹിളാ കോൺഗ്രസിന്റെ പ്രസി ഡന്റും പൊതുപ്രവർത്തകയുമായ ദേവകി കൃഷ്ണൻ,ട്രേഡ് യൂണിയൻ പ്രതിനിധികളാ യ ആനത്തലവട്ടം ആനന്ദൻ കാനം രാജേ ന്ദ്രൻ എന്നിവർ അംഗങ്ങളായിരുന്നു.
ഏതാണ്ട് അതെ കാലഘത്തിൽ തന്നെയാ ണ് ആലപ്പുഴ മെഡിക്കൽ കോളേജ് ഉപദേ ശക സമിതി അംഗമായും സർക്കാർ എന്നെ നോമിനേറ്റ് ചെയ്യുന്നത്.അന്ന്,ആ സമിതിയി ൽ നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ,സഖാവ് വിഎസിന്റെ പത്നി
വസുമതി സിസ്റ്ററും അംഗമായിരുന്നു എന്ന കാര്യം ഓർമ്മിക്കുകയാണ്.അച്ഛന്റെ തലമു റയിൽപ്പെട്ട,രാഷ്ട്രീയത്തിലും തൊഴിൽ രംഗ ത്തും അച്ഛന്റെ സഹപ്രവർത്തകനും ഞങ്ങ ളുടെ നാട്ടുകാരനുമായിരുന്ന സഖാവ് വി.എ സിനെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മന സ്സിലൂടെ മിന്നി മറയുന്നു.
1967 ജൂലൈ മാസം 16 ഞായറാഴ്ച പകൽ
3 മണിക്കാണ് സഖാവ് വി.എസും കുത്തിയ തോട് കോടന്തുരുത്ത് സ്വദേശിനിയായ ശ്രീ മതി വസുമതി സിസ്റ്ററുമായുള്ള അദ്ദേഹ
ത്തിന്റെ വിവാഹം നടക്കുന്നത്.ആലപ്പുഴ മു ല്ലയ്ക്കൽ നരസിംഹപുരം ആഡിറ്റോറിയ ത്തിൽ വച്ചായിരുന്നു വിവാഹം.ആ ചടങ്ങി ലേയ്ക്ക് അച്ഛനും ക്ഷണം ഉണ്ടായിരുന്നു.
അന്ന് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്ര ട്ടറിയായിരുന്നു സഖാവ് വി.എസ്. പാർട്ടിയു ടെ ജില്ലാ കമ്മിറ്റി ജോയിൻ സെക്രട്ടറിയായി രുന്ന സഖാവ് എൻ.ശ്രീധരനാണ് പാർട്ടിക്ക് വേണ്ടി അന്ന് ക്ഷണക്കത്ത് അയച്ചിരുന്നത്.
അച്ഛനും ചടങ്ങിലേയ്ക്ക് ക്ഷണം ഉണ്ടായിരു ന്നതിനാൽ,അച്ഛനോടൊപ്പം സഖാവ് വിഎ സിന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ഓ ർമ്മകൾ ഇന്നലത്തെപ്പോലെ ഇന്നും മനസ്സി ൽ തങ്ങി നിൽക്കുന്നു.
ആ ധന്യ ജീവിതത്തിന്റെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ.
കെ.കെ. പൊന്നപ്പൻ
സംസ്ഥാന ചെയർമാൻ
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
.