പാലാ മുണ്ടുപലത്തെ തട്ടുകട വിവാദം: ഉപജിവന മാർഗ്ഗം നൽകിയതിന് ബലം പ്രയോഗിച്ച് കെട്ടിട ഉടമയെ ദ്രോഹിക്കുന്നുവെന്ന മറുപടിയുമായി കെട്ടിട ഉടമ രാജേഷ് ജോസഫ് രംഗത്ത്

പാലാ മുനിസിപ്പാലിറ്റിയിൽ മുണ്ടുപാലത്തെ താൽക്കാലിക തട്ടുകട യോട് ചേർന്ന് എൻ്റെ പിതാവിൻ്റെ കുടുംബസ്വത്തായി ലഭിച്ച സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കാൻ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുകയും പെർമിറ്റ് എടുത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. എന്നാൽ നിർമ്മിച്ച മേസ്തിരിയുടെ തെറ്റ് പ്രകാരം പൂർത്തീകരണ പ്ലാൻ സമർപ്പിച്ചപ്പോൾ സെറ്റ് ബാക്കിൽ കുറച്ച് സ്ഥലം കുറവ് വന്നതിനാൽ അത് പരിഹരിക്കാതെ ഒക്കുപെൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും ലഭിക്കില്ലായെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ കെട്ടിടം കുറച്ച് പൊളിച്ച് അതിർത്തി അകലം പാലിക്കാമെന്ന് വിചാരിച്ചപ്പോൾ പണിത 3 നില കെട്ടിടത്തിൻ്റെ സ്റ്റെയർകേസ് ഉൾപ്പെടെ പോയി കെട്ടിടം പൂർണ്ണമായി ഉപയോഗ യോഗമല്ലാതെയാവുകയും വൻതുക നഷ്ടം വരുകയും ചെയ്യുന്ന സാഹചര്യം വന്നു.
അതിർത്തിയിൽ താമസിക്കന്ന വ്യക്തിയുടെ കുറച്ച് സ്ഥലം വിലയ്ക്ക് വാങ്ങി പരിഹരിക്കാൻ തയ്യാറായിരുന്നെങ്കിലും അവർ അന്ന് അതിന് തയ്യാറാവാത്തതിനാൽ അങ്ങനെയും പരിഹരിക്കാൻ സാധിച്ചില്ല.എന്നാൽ ഇതിനോട് ചേർന്ന് ഒരു തട്ടുകട നടത്താൻ അഭിലാഷ് എന്ന വ്യക്തി അനുവാദം ചോദിച്ചപ്പോൾ ഞാൻ അത് വ്യക്തമായി കെട്ടിടത്തിന് നമ്പരില്ലായെന്നറിയിച്ച് കരാർ എഴുതി അനുവാദം നൽകി.ഇതിനിടയിലും കെട്ടിടത്തിന് നമ്പർ ഇടാൻ ഞാൻ ശ്രമിച്ച് വരുകയായിരുന്നു. എന്നാൽ അഭിലാഷ് വിദേശത്ത് പോകാനുള്ള ഒരുക്കത്തിനിടയിൽ അദ്ദേഹത്തിൻ്റെ സമ്മതത്തോടെ എൻ്റെ സഹപാഠിയായ ബാബു ജോസഫിനെ ഇത് നടത്താൻ കരാർ പ്രകാരം ഞാൻ അനുവാദം നൽകുകയുണ്ടായി. ഇത് കൈമാറിയതിൻ്റെ പേരിൽ ഞാൻ ഇയാളിൽ നിന്നും ഒരു തുകയും കൈപറ്റിയിട്ടില്ല.ഇയാൾക്ക് കൈമാറിയ അഭിലാഷ് എന്ന വ്യക്തി അദ്ദേഹത്തിൻ്റെ തട്ടുകടയിലെ സാധനങ്ങളുടെ വില പര പരസ്പരം ബോധ്യപ്പെട്ട് ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഞാൻ അതിന് ഉത്തരവാദിയല്ല. ആ സാധനങ്ങൾ എനിക്ക് ആവശ്യവും ഇല്ല. അദ്ദേഹത്തിന് തന്നെ അത് എടുക്കാം. ഈ തട്ടുകട ഇപ്പോൾ നിർത്തിയതിന് കാരണം ഞാൻ അദ്ദേഹത്തെ ഒഴിവാക്കിയതല്ല. അദ്ദേഹം സ്വയം വരുത്തി വച്ച വിനയാണ്. സ്വഭാവികമായും കെട്ടിടത്തോട് ചേർന്ന് തട്ടുകട നടത്തികൊണ്ട് പോകണമെങ്കിൽ നിയമപരമായി നഗരസഭയുടെ ലൈസൻസ് വേണം. പരിസ്ഥിതി മലിനികരണ ബോർഡിൻ്റെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയാൽ മാത്രമെ ലൈസൻസ് ലഭിക്കുകയുള്ളു. എന്നാൽ അതിനുള്ള വേസ്റ്റ് കുഴി കുത്താൻ പോലും അവിടെ സ്ഥലം ഇല്ലായിരുന്നു.

അയൽവക്കക്കാർ ഉൾപ്പെടെ ആർക്കും അന്ന് പരാതിയില്ലാതിരുന്നപ്പോൾ കുറച്ച് നാൾ നടത്തികൊണ്ടു പോകാൻ സാധിച്ചുവെന്നത് സത്യമാണ്. എന്നാൽ മലിനജലം സമീപത്തെ പു ര യി ടത്തിൽ ചെന്നപ്പോൾ പലരും പരാതി പറഞ്ഞപ്പോൾ ഈസ്റ്റാറിനോട് അനുബന്ധിച്ച് കടയടച്ചപ്പോൾ എന്നാൽ ഇനി കെട്ടിട നമ്പർ സമ്പാദിച്ച് വേസ്റ്റ് കുഴിയും നിർമ്മിച്ച് നിയമപരമായി തുടർന്ന് നടത്താമെന്ന് ഞാൻ തട്ടുകടക്കാരനെ അറിയിച്ചു.അതിൻ പ്രകാരം കെട്ടിട നമ്പർ ലഭിക്കുന്നതിനായി സമീപ സ്ഥലക്കാരൻ്റെ ഒരു കാൽ സെൻ്റ്സ്ഥലം മോഹവില നൽകി ഞാൻ വാങ്ങുകയുണ്ടായി. അതിൻ പ്രകാരം നഗരസഭയിൽ കെട്ടിടം ക്രമവൽക്കരിക്കുന്നതിന്നുള്ള നടപടിക്രമങ്ങൾ നടന്ന് വരുകയാണ്. എന്നാൽ തട്ടുകട നടത്തിവന്ന വ്യക്തിക്ക് കെട്ടിട നമ്പർ ലഭിച്ച് കഴിഞ്ഞ് ഇത് തുടർന്ന് നടത്താൻ കിട്ടിയില്ലേയോയെന്ന് പേടിച്ച് സി.പി.എം പാർട്ടി ഓഫിസിൽ അദ്ദേഹം വിവരം അറിയിക്കുകയും അവിടെ എന്നെ വിളിച്ച് കെട്ടിട നമ്പർ കിട്ടിയതിന് ശേഷം അദ്ദേഹത്തിന് കൊടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഈ വ്യക്തി എൻ്റെ കടയിൽ നിന്ന് തട്ടുകടയിലേയ്ക്കുള്ള കോഴി വാങ്ങിയ ഇനത്തിലും പത്ത് മാസത്തെ വാടകയിനത്തിലും 3.5 ലക്ഷം രൂപയോളം കണക്ക് കാണിച്ച് തരാൻ ഉണ്ടെന്ന് അറിയിച്ചപ്പോൾ പാർട്ടി ഓഫിസിൽ വച്ച് രാജേഷിന് കൊടുക്കാനുള്ള പണം കൊടുത്ത് തുടർന്നും കട നടത്താൻ കൊടുക്കമെന്നുള്ള ഉറപ്പിനായി കരാർ എഴുതാൻ ആവശ്യപ്പെട്ടു. അതും കെട്ടിട ഉടമസ്ഥൻ സമ്മതിച്ചു. എന്നാൽ അദ്ദേഹം പണം നൽകാൻ തയ്യാറായില്ല.പണം കിട്ടിയതിനുശേഷം കരാർ ഒപ്പിട്ട് നൽകിയാൽ മതിയെന്ന് പാർട്ടി നിർദ്ദേശിച്ചു. എന്നാൽ അതിനു ശേഷം താൽക്കാലികമായി ഒരു ലക്ഷം രൂപ വാങ്ങി ബാക്കി പണം പിന്നീട് എന്ന വ്യവസ്ഥയിൽ കരാർ വയ്ക്കാൻ പാർട്ടി എന്നോട് നിർദ്ദേശിച്ചു. ഞാൻ അതും അംഗീകരിച്ചു.അതിനും സമ്മതം നൽകി.എന്നാൽ അതും അദ്ദേഹം അംഗീകരിച്ചില്ല.എന്നാൽ പണം ഇപ്പോൾ നൽകണ്ടയെന്നും കെട്ടിട നമ്പർ ലഭിച്ചതിന് ശേഷം പുതിയതായി അദ്ദേഹം തന്നെ അംരഭിക്കുമ്പോൾ തലേന്ന് കുടിശിഖ തുക നൽകിയാൽ മതിയെന്നും അതിനായി കരാർ എഴുതാൻ തയ്യാറാണന്നും ഞാൻ അറിയിച്ചു.
എന്നാൽ എന്നെയും സി.പി.എം പാർട്ടി ഓഫിസിനെയും വഞ്ചിച്ച് ഞങ്ങളെ അറിയിക്കാതെ എന്നെ എൻ്റെ അപ്പന് ലഭിച്ച സ്ഥലത്ത് കയറരുതെന്ന രീതിയിൽ (അതായത് അദ്ദേഹത്തെ തടസ്സപ്പെടുത്തരുതെന്ന ) കോടതിയിൽ നിന്ന് താൽക്കാലിക ഇൻഞ്ചക്ഷൻ ഓർഡർ വാങ്ങി എനിക്ക് തരുകയും എന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനം ഉണ്ടാക്കുന്ന രീതിയിൽ സംസാരി ച്ചും മറ്റും കട റീ ഓപ്പൺ ചെയ്തു. ഞാൻ സമാധാനത്തോടെ ഇത് നിയമപരമായി കോടതിയിൽ നേരിടാൻ തീരുമാനിക്കുകയും എൻ്റെ വക്കീലിൻ്റെ നിർദേശപ്രകാരം മുനിസിപ്പാലിറ്റിയിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു. അതിൻ പ്രകാരം മുനിസിപാലിറ്റി നിയമപരമായി നോട്ടിസ് നൽകി തട്ടുകട നിർത്തിച്ചതിന് ഞാൻ എന്ത് തെറ്റ് ചെയ്തു. എൻ്റെ പിതാവ് നൽകിയ സ്ഥലത്ത് ഒരു ഉപജിവന മാർഗ്ഗത്തിന് അവസരം നൽകിയതാണോ ഞാൻ ചെയ്ത തെറ്റ് .കേസ് കോടതിയിൽ സ്വയം എത്തിച്ചിട്ട് ഇനി പുറത്ത് ഒത്ത് തീർക്കാൻ പറഞ്ഞാൽ ആർക്ക് സാധിക്കും. ഞാൻ നിയമത്തെ അംഗീകരിക്കുന്നു. നിയമപരമായി കെട്ടിടം നമ്പർ ഇട്ടതിന് ശേഷം മാത്രമെ ഈ കെട്ടിടം ഇനി ഉപയോഗിക്കാൻ ഞാൻ അഗ്രഹിക്കുന്നുള്ളു.കോടതിയിൽ സ്വയം പോയ വ്യക്തിക്ക് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാതെ കുറച്ച് കൂടി ക്ഷമിച്ച് ഈ പ്രശ്നം പരിഹരിക്കാമായിരുന്നു.
രാജേഷ് ജോസഫ് മുണ്ടുപാലം തട്ടുകട കെട്ടിട ഉടമ