Kottayam

ഐഐഐടിയിലെ നൈപുണ്യ പരിശീലനം : വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും ഏറെ പ്രയോജനകരം ജോസ് കെ. മാണി

 

കോട്ടയം : വലവൂര്‍ ഐഐഐടില്‍ തുടക്കം കുറിച്ച നൈപുണ്യ സംരംഭകത്വ പരിശീലന പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും വനിതള്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഐഐഐടില്‍ പഠിക്കുന്നത്. അതിന് പുറമെ ഇതോടെ സ്ഥാപനം സാധാരണക്കാരിലേക്ക് കൂടുതലായി എത്തുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമായി ആരംഭിച്ച നൈപുണ്യ വികസന പരിപാടി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബി.ടെക് പാസായവര്‍ക്ക് പോലും മികച്ച തൊഴില്‍ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. നൈപുണ്യ സിദ്ധി കൈവരിക്കാത്തതാണ് കാരണം.

മൂല്യവര്‍ധിത കോഴ്‌സുകളാണ് നൈപുണ്യവികസനത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നത്. ഇന്റര്‍നെറ്റും സോഫറ്റ്‌വെയയറും സംയോജിപ്പിച്ചുള്ള ഐ.ഒ. റ്റി കോഴ്‌സാണ് ശ്രദ്ധേയം. 150 പ്ലസ് വണ്‍, പ്ലസ് ടു, ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പരിശീലനം നടത്തുന്നത്. 300 വനിതകള്‍ക്ക് നേതൃത്വപരവും സംരംഭകത്വപരമായ അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. ഇത് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ അവരെ പ്രാപ്തരാക്കും. ഇത് നമ്മുടെ പ്രദേശത്തിന് വലിയ മുന്നേറ്റമായിരിക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top