Kerala

എം എൽ എ ഹോസ്റ്റലിൽ വച്ച് അന്നൊരാൾ പറഞ്ഞിരുന്നു ടി വി അബ്രാഹം കൊടി വച്ച കാറിൽ സഞ്ചരിക്കുമെന്ന് :ഡോ. എൻ ജയരാജ് എം എൽ എ

 

പാലാ:മുമ്പ് എം എൽ എ ഹോസ്റ്റലിൽ വച്ച് ഒരാൾ ടി വി അബ്രഹാമിനെ നോക്കി പറഞ്ഞു ടി വി കൊടി വച്ച കാറിൽ സഞ്ചരിക്കുമെന്ന് ;അത് പാലിക്കുകയും പിൽ കാലത്ത് അദ്ദേഹം വിപുലമായ അധികാരമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്തു.  രാഷ്ട്രീയ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ഉത്തമ മാതൃകയായിരുന്നു അഡ്വ.ടി വി അബ്രാഹമിൻ്റെ ജീവിതമെന്ന് ഡോ. എൻ ജയരാജ് എം എൽ എ പറഞ്ഞു.

കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ.ടി വി അബ്രാഹത്തിൻ്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം പഠന വിഷയമാക്കുകയാണെങ്കിൽ ടി വി യുടെ ജീവിതവും പ്രവർത്തനവും മാത്രം പഠിച്ചാമതിയെന്നും അദ്ദേഹം പറഞ്ഞു.

കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽമാണി സി കാപ്പൻ എം എൽ എയുടെ അദ്ധ്യക്ഷത വഹിച്ചു. മുൻ എം പി പി സി തോമസ് മുഖ്യപ്രഭാഷണവും കൊഴുവനാൽ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, ടെൽക്കാ കോർപ്പറേഷൻ ചെയർമാൻ പി സി ജോസഫ് , മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ ഫ്രാൻസിസ് തോമസ് , ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, സ്കൂൾ പി റ്റി എ പ്രസിഡൻ്റ് ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ അനുസ്മരണ പ്രസംഗവും നടത്തി.

അനുസ്മരണ സമ്മേളനത്തിൽ വച്ച് ടി വി അബ്രാഹം ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ എക്സലൻസ് അവാർഡ് വിതരണം
കേരള ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് എം എൽ എ യും മാണി സി കാപ്പൻ എം എൽ എയും നടത്തി. . ഈ കഴിഞ്ഞ പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച വിജയം നേടി കൊടുത്ത കൊഴുവനാൽ ഹയർ സെക്കൻഡറി സ്കൂളിനേയും ഹൈസ്കൂളിനേയും കിർഗിസ്ഥാനിൽ നടന്ന ലോക വനിതാ ഗുസ്തിയിൽ 7 സ്വർണ്ണം നേടിയെടുത്ത ഇന്ത്യൻ ടീമിനെ നയിച്ച കോച്ച് ബിജു സാറിനെയും ഈ ചടങ്ങിൽ ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top