Kottayam

പാലാ സീറ്റ് പിടിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കത്തെ പ്രതിരോധിക്കുവാൻ മാണി.സി. കാപ്പൻജോസ്.കെ.മാണിയെ ചാരുന്നു. പുതിയ പദ്ധതികൾ ആരംഭിക്കാതെയും ഒരു കുട്ടമണ്ണിൻ്റെ പണി നടത്താതെയും കാപ്പൻ കണ്ണടച്ച് ഇരുട്ടാക്കുന്നു. കേരള കോൺഗ്രസ് (എം)

 

പാലാ: മാണി.സി. കാപ്പനെ ഒഴിവാക്കി പാലാ സീറ്റ് പിടിച്ചെടുത്ത് മത്സരിക്കുവാനുള്ള കോൺഗ്രസ് പദ്ധതിക്കെതിരെ പ്രതിരോധം തീർക്കുവാനാണ് ജോസ് കെ.മാണിയെ ചാരി പദ്ധതികൾ മുടക്കുന്നുവെന്നുള്ള ആരോപണം തുടർച്ചയായി ഉന്നയിച്ച് കഴിവുകേടിന് മറപിടിക്കുന്നതെന്നും ഒരു കുട്ടമണ്ണിൻ്റെ പണി പോലും നടത്താതെയും പുതിയ ഒരു പദ്ധതി പോലും വിഭാവനം ചെയ്യാതെയും ആറ് വർഷങ്ങൾ പാലായ്ക്ക് നഷ്ടമാക്കി വികസനലോക് ഡൗൺ നടപ്പാക്കിയ ഏക ജനപ്രതിനിധിയാണ് മാണി.സി.കാപ്പനെന്നും കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു.സംസ്ഥാന ബജറ്റ് അവതരണങ്ങൾക്ക്ശേഷം കാപ്പൻ ഇതുവരെ മാദ്ധ്യമങ്ങളിലൂടെ നടത്തിയിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ഒന്നും പാലായിൽ നടപ്പാക്കിയതായി കണ്ടിട്ടില്ല. നാട്ടിലെങ്ങും റോഡുകളിൽ കുഴി വീണ് തകർന്ന് ദിവസവും വാഹനാപകട വാർത്തകളാണ് കേൾക്കുന്നത്. വോട്ടു ചെയ്തവരുടെ പ്രതിഷേധം തണിപ്പിക്കുവാൻ കണ്ടെത്തിയ പ്രചാരണതന്ത്രമാണ് കാപ്പൻ പയറ്റുന്നത്.

കളരിയാംമാക്കൽ പാലത്തിന് ആവശ്യമായ സ്പാനുകൾ ഇല്ലെന്നും വിണ്ടുകീറി ഇരിക്കുന്നതായു൦ പൊളിച്ചു കളയേണ്ടതാണെന്നും എൽ.ഡി.എഫിൽ പ്രഖ്യാപിച്ച എം.എൽ.എ ആയിരുന്നു കാപ്പനെന്നും യോഗം ആരോപിച്ചു.2020-ൽ തന്നെ പാലാ റിംങ് റോഡ് ഒന്നാം ഘട്ടത്തിൽ അനുവദിച്ചിരുന്നതിൽ 13.39 കോടി രൂപ കളരിയാം മാക്കൽ പാലത്തിന് സമീപന പാതയ്ക്കായി 20 20-ൽ തന്നെ അനുവദിച്ചു നൽകിയിട്ടും അലെൻമെൻ്റ് മാറ്റം പറഞ്ഞ് ഭൂമി ഏറ്റെടുക്കൽ മനപ്പൂർവ്വം വൈകിപ്പിക്കുകയും ഏറ്റെടുക്കേത്തത് രണ്ട് പേരുടെ മാത്രം ഭൂമി മാത്രമാണെന്നും പ്രചരിപ്പിച്ച് കള്ളം വിളമ്പി രാഷ്ട്രീയ നേട്ടം കിട്ടുമോ എന്നാണ് കാപ്പൻ ശ്രമിച്ചത്.
ഒരാൾ സൗജന്യമായി ഭൂമി തരുമെന്നും തട്ടി വിട്ടു കൊണ്ടിരുന്നു. കാപ്പൻ പറഞ്ഞ വ്യക്തിക്ക് അവിടെ ഒരിഞ്ചു ഭൂമി പോലും ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്.
കളരിയാംമാക്കലിനു സമീപമുള്ള തരംഗിണി ക്ലബ് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ പ്രസംഗിച്ചത് അപ്രോച്ച് റോഡ് നിർമ്മാണം നടക്കില്ലെന്നും വേണമെങ്കിൽ കേസ് നടത്തി കൊള്ളണമെന്നുമായിരുന്നു.

സമീപനപാതയ്ക്ക് എട്ട് സർവ്വേ നമ്പര്യകളിലായി അഞ്ച് പേരുടെ ഭൂമിയാണ് വേണ്ടത്.ഈ ഭൂമി ഏറ്റെടുക്കൽ നടപടികൾ എൽ.ഡി.എഫ് ഇടപെടലിൽ നടക്കുന്നു എന്ന് അറിഞ്ഞു കൊണ്ടാണ് ഇപ്പോൾ പുതിയ വാദങ്ങളുമായി അദ്ദേഹം ഇറങ്ങിയിരിക്കുന്നത്.
നവകേരള സദസ്സിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ലാത്ത കാപ്പൻ യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ട പ്രകാരം അനുവദിച്ച തുക വീതം വയ്ക്കുവാൻ ഇറ ങ്ങി പുറപ്പെടുകയാണ് ഉണ്ടായത്. നവ കേരള സദസ്സിനു ശേഷം അടുത്ത ജനുവരിയിലാണ് സ്റ്റേഡിയം ച്ചനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി.

നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്തതും പാലായുടെ ആവശ്യങ്ങൾ ചോദിക്കാനുമുള്ള നിയമസഭയിലെഅവസരത്തൾ മററ് പാർട്ടി എം.എൽ.എമാർക്ക് വിറ്റുവരുന്നതും ജോസ്.കെ.മാണി പറഞ്ഞിട്ടോ തടഞ്ഞിട്ടോ എന്ന് കാപ്പൻ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top