Kerala

വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്

 

അരുവിത്തുറ :മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി.റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു.

അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്.മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ റവ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ,ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ. ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം, എന്നിവരുംആരതി ഓ ബി , ഫാത്തിമ കെ എന്നീ വിദ്യാർത്ഥിനികളുംപരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top