Kerala

കുമരകത്ത് അനധികൃതമായി പണം പലിശയ്ക്ക് നൽകുന്നയാളെ പിടികൂടി

കുമരകം :ചെങ്ങളം വില്ലേജ് തിരുവാർപ്പ് പഞ്ചായത്ത് ഇടശ്ശേരിമന ഭാഗത്ത് കണ്ണന്തറ വീട്ടിൽ രാജേഷ് എന്നയാൾ ആണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്‍സ്സോ മറ്റ് അധികാരപത്രങ്ങളൊ ഇല്ലാതെ അമിതമായ പലിശക്ക് പണം കടം കൊടുക്കുന്നതായി കുമരകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജി കെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം

കുമരകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണം കടം കൊടുത്തതിന്റെ രേഖകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മുദ്ര പത്രം , കടം കൊടുക്കുന്നതിനായി കൈവശം സുക്ഷിച്ചിരുന്ന 4 ലക്ഷത്തോളം വരുന്ന രൂപയും വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളതും പ്രതിയെ അറസ്റ്റ് ചെയ്ത് Kerala Money Lenders Act 1958 & Prohibition of Charging Exorbitant Interest Act 2012 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ASI Baiju, ASI Roy Varghese, CPO Athira, CPO Abilash, CPO Anish എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് വീട് റൈഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top